---
title: "#keralaschoolkalolsavam2025 | ഇംഗ്ലീഷ് മീഡിയം സ്കൂളുകളെ പിന്തള്ളി വൈഗക്ക്  ഇംഗ്ലീഷ് കവിത രചനയിൽ  എ ഗ്രേഡ് "
english_title: "#Vaiga #beat #English #medium #schools #A #grade #English #poetry"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/261802/vaiga-beat-english-medium-schools-a-grade-english-poetry"
published_at: "2025-01-07T20:04:00+05:30"
category: "Kerala School Kalolsavam 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677d3bafcc97a_vaiga.jpg"
keywords: []
---

# #keralaschoolkalolsavam2025 | ഇംഗ്ലീഷ് മീഡിയം സ്കൂളുകളെ പിന്തള്ളി വൈഗക്ക്  ഇംഗ്ലീഷ് കവിത രചനയിൽ  എ ഗ്രേഡ് 

> **Lead Summary:** **തിരുവനന്തപുരം : **സംസ്ഥാന കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് കവിതാരചന മത്സരത്തിൽ തിളക്കമാർന്ന എ ഗ്രേഡ് വിജയം കരസ്ഥമാക്കിയിരിക്കുകയാണ് കൊല്ലം സ്വദേശിയായ വൈഗ ബി എൽ.

## Article Content

**തിരുവനന്തപുരം : **സംസ്ഥാന കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് കവിതാരചന മത്സരത്തിൽ തിളക്കമാർന്ന എ ഗ്രേഡ് വിജയം കരസ്ഥമാക്കിയിരിക്കുകയാണ് കൊല്ലം സ്വദേശിയായ വൈഗ ബി എൽ.

കൊല്ലം ജില്ലയിലെ പ്രമുഖ ഇംഗ്ലീഷ് മീഡിയം സ്കൂളുകളെ പിന്തള്ളിയാണ് വൈഗ ഈ നേട്ടം കൈവരിച്ചത്. കൊല്ലം എം ജി ടി എച്ച് എസ് എസ് മുഖത്തലയിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.

7ആം ക്ലാസ് മുതൽ കലോത്സവങ്ങളിൽ സ്ഥിരസാന്നിധ്യമായിരുന്ന വൈഗ കൊല്ലം ബിനു ഭവനിൽ ബിനുവിന്റെയും ലിജിയുടെയും മകളാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/261802/vaiga-beat-english-medium-schools-a-grade-english-poetry)