---
title: "#keralaschoolkalolsavam2025 | ഉജ്ജ്വല വിജയവുമായി നാട്യ ഇളവരശി അനന്യ ആദർശ്"
english_title: "#Natya #Ilavarasi #Ananya #Adarsh ​​#brilliant #success"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/261808/natya-ilavarasi-ananya-adarsh-brilliant-success"
published_at: "2025-01-07T20:33:00+05:30"
category: "Kerala School Kalolsavam 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677d42d377a79_ananya.jpg"
keywords: []
---

# #keralaschoolkalolsavam2025 | ഉജ്ജ്വല വിജയവുമായി നാട്യ ഇളവരശി അനന്യ ആദർശ്

> **Lead Summary:** **തിരുവനന്തപുരം: **പങ്കെടുത്ത മൂന്ന് ഇനങ്ങളിലും എ ഗ്രേഡ് കരസ്ഥമാക്കി ഉജ്ജ്വല വിജയവുമായി പാലക്കാട് സ്വദേശി അനന്യ.

## Article Content

**തിരുവനന്തപുരം: **പങ്കെടുത്ത മൂന്ന് ഇനങ്ങളിലും എ ഗ്രേഡ് കരസ്ഥമാക്കി ഉജ്ജ്വല വിജയവുമായി പാലക്കാട് സ്വദേശി അനന്യ.

സബ് ജില്ലയിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട അനന്യ കോർട്ട് അപ്പീൽ വഴിയാണ് ജില്ലാ തലത്തിൽ മത്സരിക്കുന്നത്. അവിടെ നിന്നും ഒന്നാം സ്ഥാനത്തോടെ സംസ്ഥാന തലത്തിലേക്ക്.

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നീ ഇനങ്ങളിൽ എ ഗ്രേഡ് നേടിയ അനന്യക്ക് ഇത് മധുരപ്രതികാരം കലാപ്രതിഭ ധനൂപിനു കീഴിൽ ആറു വർഷമായി നൃത്തം അഭ്യസിക്കുകയാണ് അനന്യ.

നൃത്തത്തിനു പുറമെ മോഡലിങിലും അഭിനയ രംഗത്തും സജീവമാണ്. നിരവധി ഷോകളിൽ വിജയി ആയിട്ടുണ്ട്. അവൾ എന്ന ഷോർട് ഫിലിമിലെ അഭിനയത്തിന് കേരള ഷോർട്ട് ഫിലിം ഫെസ്റ്റിവലിലും മുംബൈ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലും മികച്ച ബാലതാരമായി തിരഞ്ഞെടുക്കപ്പെട്ടു.

ബാല ഓജസി , നാട്യ ഇളവരശി, നാട്യപ്രിയ , കർമനിപുണ എന്നിവ ലഭിച്ച പുരസ്കാരങ്ങളിൽ ചിലതു മാത്രം. 

ആദർശ്, രജനി എന്നിവരുടെ മകളാണ്. അമ്മ രജനിയും നൃത്തത്തിൻ്റെ വഴിയേ തന്നെയാണ്. അച്ഛൻ രജനീഷ് മൊബൈൽ ഷോപ്പ് നടത്തുന്നു. സഹോദരൻ ആദിത്യൻ കുങ് ഫു , വയലിൻ എന്നിവ അഭ്യസിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/261808/natya-ilavarasi-ananya-adarsh-brilliant-success)