#keralaschoolkalolsavam2025 | വേദനകൾക്കപ്പുറം കലയുടെ കൈ പിടിച്ച് അരുണിമ

#keralaschoolkalolsavam2025   | വേദനകൾക്കപ്പുറം കലയുടെ കൈ പിടിച്ച് അരുണിമ
Jan 7, 2025 08:01 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) പരമ്പരാഗത നൃത്തരൂപമായ ഇരുള നൃത്തം കലോത്സവ വേദിയിൽ ആദ്യമായി അവതരിപ്പിച്ചതിന്റെ സന്തോഷത്തിലാണ് പട്ടം ഗവ. ഗേൾസ് എച്ച് എസ് എസിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ അരുണിമ.

അച്ഛന്റെയും അമ്മയുടെയും മരണശേഷം അരുണിമ തൈക്കാട് ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണുള്ളത്.കലയുടെ കൂട്ടായി വേദനകൾക്കപ്പുറം പുതിയ പ്രതീക്ഷ നിറച്ച് നൃത്തം അവതരിപ്പിച്ചപ്പോൾ അത് അരുണിമയുടെ ജീവിതത്തിൽ മറക്കാനാകാത്ത അനുഭവമായി മാറി. 

കുട്ടികളുടെ കലാവാസന തിരിച്ചറിയാനായി ശിശുക്ഷേമ സമിതി നടത്തിയ പ്രകടനങ്ങളിൽ നിന്നാണ് അരുണിമയെ തെരഞ്ഞെടുത്തത്.

തുടർന്ന് നാടോടിനൃത്തം പഠിച്ച് ജില്ലാകലോത്സവത്തിൽ സമ്മാനം നേടി. ഇരുളനൃത്തത്തിൻ്റെ ഈരടികൾ അത്രമേൽ പ്രിയമാണ് അരുണിമയ്ക്ക്. കൂടാതെ കലോത്സവ വേദികളിൽ ഈ നൃത്ത രൂപം ആദ്യമായി അവതരിപ്പിക്കാനായതിന്റെ കൗതുകവുമുണ്ട്.

ശിശുക്ഷേമസമിതി കഴിഞ്ഞ വർഷം മുതലാണ് ആറ് മുതൽ 18 വരെ പ്രായമുള്ള പെൺകുട്ടികളെ പാർപ്പിക്കുന്ന കേന്ദ്രം ആരംഭിക്കുന്നത്. എൽ പി വിഭാഗത്തിലെ കുട്ടികൾ ഗവ മോഡൽ എച്ച് എസ് എസിലും മറ്റു കുട്ടികൾ പട്ടം ഗവ. ഗേൾസ് എച്ച് എസ് എസിലുമാണ് പഠിക്കുന്നത്.

#Arunima #performed #this #dance #form #first #time #Kalotsavam #venues

Next TV

Related Stories
#Keralaschoolkalolsavam2025 | കലയുത്സവം  കൊടിയിറങ്ങി; ആവോത്സവമാക്കി  ടോവിനോ തോമസും ആസിഫലിയും

Jan 8, 2025 06:03 PM

#Keralaschoolkalolsavam2025 | കലയുത്സവം കൊടിയിറങ്ങി; ആവോത്സവമാക്കി ടോവിനോ തോമസും ആസിഫലിയും

താരങ്ങൾ വേദിയിൽ എത്തിയതോടെ സദസ്സിൽ നിന്നും ആരവം ഉയർന്ന്...

Read More >>
#keralaschoolkalolsavam2025 | എന്തൊരു വൈബാണ് കലോത്സവം; പത്ത് വയസ് കുറഞ്ഞു -പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

Jan 8, 2025 05:34 PM

#keralaschoolkalolsavam2025 | എന്തൊരു വൈബാണ് കലോത്സവം; പത്ത് വയസ് കുറഞ്ഞു -പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

സംഘാടന മികവിന് വിദ്യാഭ്യാ മന്ത്രിയെ പ്രതിപക്ഷ നേതാവ്...

Read More >>
#keralaschoolkalolsavam2025 | പളിയ നൃത്തത്തിൽ ഹൈസ്കൂൾ വിഭാഗം എ ഗ്രേഡ് സ്വന്തമാക്കി പി എച്ച് എസ് എസ് പന്തല്ലൂർ

Jan 8, 2025 04:52 PM

#keralaschoolkalolsavam2025 | പളിയ നൃത്തത്തിൽ ഹൈസ്കൂൾ വിഭാഗം എ ഗ്രേഡ് സ്വന്തമാക്കി പി എച്ച് എസ് എസ് പന്തല്ലൂർ

സംസ്ഥാന കലോത്സവത്തിൽ പിതുതായി ഉൾപ്പെടുത്തിയ അഞ്ച് ഗോത്ര കലകളിൽ പെട്ട ഒന്നാണ് പളിയ...

Read More >>
#Keralaschoolkalolsavam2025 | സ്വർണ്ണക്കപ്പിന്റെ ശില്പി കലോത്സവ സമാപന സമ്മേളനത്തിൽ

Jan 8, 2025 04:50 PM

#Keralaschoolkalolsavam2025 | സ്വർണ്ണക്കപ്പിന്റെ ശില്പി കലോത്സവ സമാപന സമ്മേളനത്തിൽ

ജേതാക്കൾക്ക് സ്വർണ്ണക്കപ്പ് വിതരണം ചെയ്യുന്ന സമാപന സമ്മേളനത്തിലാണ് മന്ത്രി ശില്പിയെ...

Read More >>
Top Stories