---
title: "#KeralaSchoolKalolsavam2025 | നാദസ്വരത്തിലും സംഘ ഗാനത്തിനും ദർശന രതീഷിന് ഒന്നാം സ്ഥാനം"
english_title: "#Kerala #School #Kalolsavam #2025  #DarshanRatheesh #won #first #prize #Nadaswaram #Sangha #song"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/261294/kerala-school-kalolsavam-2025-darshanratheesh-won-first-prize-nadaswaram-sangha-song"
published_at: "2025-01-05T19:37:00+05:30"
category: "Kerala School Kalolsavam 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677a927e3f1b3_nandhana.jpg"
keywords: []
---

# #KeralaSchoolKalolsavam2025 | നാദസ്വരത്തിലും സംഘ ഗാനത്തിനും ദർശന രതീഷിന് ഒന്നാം സ്ഥാനം

> **Lead Summary:** സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം നാദസ്വരത്തിലും സംഘ ഗാന അവതരണത്തിലും ദർശന രതീഷ് എ ഗ്രേഡ് ഒന്നാം സ്ഥാനം നേടി.

## Article Content

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം നാദസ്വരത്തിലും സംഘ ഗാന അവതരണത്തിലും ദർശന രതീഷ് എ ഗ്രേഡ് ഒന്നാം സ്ഥാനം നേടി.

കണ്ണൂർ സെൻ്റ് തെരേസ് ആഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.

നാദസ്വരത്തിൽ മുരളീധരൻ കാപ്പാടും സംഘ ഗാനത്തിൽ ഡോ സുമ സുരേഷ് വർമ്മയുമാണ് പരിശീലനം നൽകിയത്.

ജില്ലാ കലോത്സവത്തിൽ ദേശഭക്തി ഗാനം , കവിതാലാപനം എന്നീ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. രതീഷ് - ദിവ്യ ദമ്പതികളുടെ മകളാണ് . സഹോദരി ദേവ്നയും കലാ മേഖലയിൽ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/261294/kerala-school-kalolsavam-2025-darshanratheesh-won-first-prize-nadaswaram-sangha-song)