വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത.....! ഇനി മുതൽ ബസ് യാത്ര സൗജന്യമാക്കുന്നു, വാഗ്ദാനം പാലിച്ച് കര്‍ണാടക സർക്കാർ

വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത.....! ഇനി മുതൽ ബസ് യാത്ര സൗജന്യമാക്കുന്നു, വാഗ്ദാനം പാലിച്ച് കര്‍ണാടക സർക്കാർ
Jul 15, 2025 11:41 AM | By VIPIN P V

ബെംഗളൂരു: ( www.truevisionnews.comവിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത.   വനിതകള്‍ക്കുപിന്നാലെ കര്‍ണാടകത്തില്‍ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും ബസ് യാത്ര സൗജന്യമാക്കുന്നു. കര്‍ണാടക പബ്ലിക് സ്‌കൂളുകളിലെ (കെപിഎസ്) വിദ്യാര്‍ഥികള്‍ക്കാണ് സൗജന്യ യാത്രാസൗകര്യം ഒരുക്കുന്നത്. കെപിഎസ് സ്‌കൂളുകളിലെ എല്‍കെജി മുതല്‍ പ്രീയൂണിവേഴ്സിറ്റി വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ബസ് യാത്രാസൗകര്യം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എക്‌സ് സന്ദേശത്തിലൂടെ വ്യക്തമാക്കി.

കന്നഡയിലും ഇംഗ്ലീഷ് മീഡിയത്തിലും പഠനംനടത്തുന്ന 308 കെപിഎസ് സ്‌കൂളുകള്‍ നിലവില്‍ സംസ്ഥാനത്തുണ്ട്. വനിതകള്‍ക്ക് സര്‍ക്കാര്‍ബസുകളില്‍ യാത്ര സൗജന്യമായതിനാല്‍ ഈ സ്‌കൂളുകളിലെ വിദ്യാര്‍ഥിനികളെ പുതിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടിവരില്ല. ആണ്‍കുട്ടികള്‍ക്കുമാത്രം സൗജന്യയാത്ര അനുവദിച്ചാല്‍ മതിയാകും.

കെപിഎസ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര ഒരുക്കാനുള്ള നിര്‍ദേശം വന്നിട്ടുണ്ടെന്നും എന്നാല്‍, അന്തിമതീരുമാനമായിട്ടില്ലെന്നുമാണ് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡിയുടെ പ്രതികരണം. വനിതകള്‍ക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള വിവിധ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ ഇതുവരെ 500 കോടിയോളം യാത്രാടിക്കറ്റുകള്‍ നല്‍കിയിട്ടുണ്ട്.

ഇതിനൊപ്പമാണ് കെപിഎസ് വിദ്യാര്‍ഥികള്‍ക്കുകൂടി സൗജന്യയാത്ര അനുവദിക്കുന്നത്. നിലവില്‍ ഒരു കെപിഎസില്‍ 2000-ത്തില്‍പ്പരം വിദ്യാര്‍ഥികളുണ്ട്. ഇതില്‍ പകുതി ആണ്‍കുട്ടികളാണെന്ന് കണക്കാക്കിയാല്‍ മൂന്നുലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര അനുവദിക്കേണ്ടിവരും.

സ്ത്രീകളുടെ സൗജന്യ യാത്ര; ടിക്കറ്റുകളുടെ എണ്ണം 500 കോടി

വനിതകള്‍ക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന കര്‍ണാടക സര്‍ക്കാരിന്റെ ശക്തി പദ്ധതി പ്രകാരം നല്‍കിയ ടിക്കറ്റുകളുടെ എണ്ണം 500 കോടി കടന്നു. 2023 ജൂണിലാണ് പദ്ധതിയ്ക്ക് തുടക്കമായത്. പ്രീമിയം ബസുകള്‍ ഒഴികെ ദീര്‍ഘദൂര ബസുകളില്‍ അടക്കം സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുകയായിരുന്നു.

രണ്ടുവര്‍ഷത്തില്‍ 16,662 കോടി രൂപ ഇതിനായി സര്‍ക്കാര്‍ ചെലവഴിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഇത്. സൗജന്യ ടിക്കറ്റുകളുടെ എണ്ണം 500 കോടി കടന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. പലയിടങ്ങളിലും യാത്രക്കാര്‍ക്ക് മധുരം നല്‍കി. ബസുകള്‍ അലങ്കരിയ്ക്കുകയും ചെയ്തിരുന്നു.

karnataka government Extends free bus travel to all government school student

Next TV

Related Stories
അവസാന 'നിമിഷം' ഫലം കണ്ടു, നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം; സ്ഥിരീകരിച്ച് കേന്ദ്രം

Jul 15, 2025 02:09 PM

അവസാന 'നിമിഷം' ഫലം കണ്ടു, നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം; സ്ഥിരീകരിച്ച് കേന്ദ്രം

യെമനിൽ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം സ്ഥിരീകരിച്ച്...

Read More >>
സ്ഥിതി ഏറെ സങ്കീർണ്ണം, നിമിഷപ്രിയയുടെ മോചനം; വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നുമില്ല

Jul 15, 2025 07:40 AM

സ്ഥിതി ഏറെ സങ്കീർണ്ണം, നിമിഷപ്രിയയുടെ മോചനം; വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നുമില്ല

യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ....

Read More >>
ഇന്ന് നിർണായകം....നിമിഷപ്രിയയുടെ മോചനം: ദയാധനം സ്വീകരിച്ച് മാപ്പ് നൽകണമെന്ന നിർദേശത്തോട് പ്രതികരിക്കാതെ യമൻ പൗരന്റെ കുടുംബം, ചർച്ച ഇന്നും തുടരും

Jul 15, 2025 06:04 AM

ഇന്ന് നിർണായകം....നിമിഷപ്രിയയുടെ മോചനം: ദയാധനം സ്വീകരിച്ച് മാപ്പ് നൽകണമെന്ന നിർദേശത്തോട് പ്രതികരിക്കാതെ യമൻ പൗരന്റെ കുടുംബം, ചർച്ച ഇന്നും തുടരും

യെമനിലെ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച വിഷയത്തിൽ ചര്‍ച്ച ഇന്നും തുടരുമെന്ന് പ്രതിനിധി...

Read More >>
തിരഞ്ഞത് ക്രിക്കറ്റ് ബോൾ, കണ്ടത് മനുഷ്യാസ്ഥികൂടം; ആൾതാമസമില്ലാത്ത വീട്ടിൽ ഞെട്ടിപ്പിക്കും കാഴ്ച

Jul 14, 2025 10:17 PM

തിരഞ്ഞത് ക്രിക്കറ്റ് ബോൾ, കണ്ടത് മനുഷ്യാസ്ഥികൂടം; ആൾതാമസമില്ലാത്ത വീട്ടിൽ ഞെട്ടിപ്പിക്കും കാഴ്ച

ഹൈദരാബാദിലെ നമ്പള്ളിയിൽ ഉപേക്ഷിക്കപ്പെട്ട ഒരു വീടിനുള്ളിൽനിന്ന് മനുഷ്യാസ്ഥികൂടം...

Read More >>
പരാതി നൽകിയിട്ടും നടപടിയെടുത്തില്ല; അധ്യാപകന്‍റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവം; കോളേജിനെതിരെ ആരോപണവുമായി കുടുംബം

Jul 14, 2025 08:08 PM

പരാതി നൽകിയിട്ടും നടപടിയെടുത്തില്ല; അധ്യാപകന്‍റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവം; കോളേജിനെതിരെ ആരോപണവുമായി കുടുംബം

ബാലസോറിൽ അധ്യാപകന്‍റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ കോളേജിനെതിരെ ആരോപണവുമായി കുടുംബം....

Read More >>
Top Stories

Entertainment News

//Truevisionall