തിരുവനന്തപുരം: (truevisionnews.com) കേരള സ്കൂൾ കലോത്സവ പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു.
ട്രൂവിഷൻ ന്യൂസും ഷോപ് ആൻഡ് ഷോപ്പിയും സംയുക്തമായി നടത്തിയ കേരള സ്കൂൾ കലോത്സവ സ്വർണക്കപ്പ് പ്രവചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
58 ശരി ഉത്തരങ്ങളിൽ നിന്ന് നറുക്കെടുപ്പിലൂടെ മൂന്ന് പേരെ വിജയികളായി തിരഞ്ഞെടുത്തു. വിജയികൾക്കുള്ള സമ്മാനങ്ങൾ ഉടൻ വിതരണം ചെയ്യും.
ട്രൂവിഷൻ ന്യൂസും പ്രമുഖ ഓണ്‍ലൈന്‍ സ്ഥാപനമായ ഷോപ് ആൻഡ് ഷോപ്പിയും ചേർന്ന് നടത്തിയ സ്വർണക്കപ്പ് പ്രവചന മത്സരത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
ആലപ്പുഴയിലെ രവീന്ദ്രവിലാസം മീനത്ത് ശിവപ്രസാദ് ,വർക്കല വെട്ടൂർ ജോണി ഭവൻ സാനിയ ഗീതാ കുമാരി എന്നിവരെയാണ് വിജയികളായി തെരഞ്ഞെടുത്തത്.
#Kerala #School #Arts #Festival #Prediction #Competition #Winners #Announced