തിരുവനന്തപുരം : ( www.truevisionnews.com) അനന്തപുരി കലോത്സവം പുതിയ മാനങ്ങൾ കാഴ്ച്ച വെച്ച കലോത്സവമാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് ഐഎസ് പറഞ്ഞു. സമാപന സമ്മേളനത്തിൽ കലോത്സവ റിപ്പോർട്ട് അവതരിപ്പിച്ച് സ്വാഗത പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഗോത്ര കലകൾക്ക് അവസരം നൽകിയത് ഈ കലോത്സവത്തിലാണ്. ഗോത്ര കലകൾ ആ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ മാത്രമല്ല എല്ലാവരും ഗോത്ര കലകളെ ഏറ്റെടുത്തു.
നമ്മുടെ കുട്ടികൾ ദേശ- വർണ്ണ വ്യത്യാസങ്ങൾക്ക് അതീതമായാണ് കലകളെ കാണുന്നത്. തിരുവനന്തപുരം കലോത്സവ വിശേഷങ്ങളെ പുറംലോകം എത്തിച്ച് ആഘോഷമാക്കി മാറ്റിയ മുഴുവൻ മാധ്യമപ്രവർത്തകർക്കും പ്രത്യേക നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു
#Thiruvananthapuram #Arts #Festival #arts #festival #that #has #given #new #dimensions
