( www.truevisionnews.com )അവിശ്വസനീയമാംവിധം രുചികരമായ ഒരു മധുരപലഹാരമാണ് ബ്രെഡ് പുഡ്ഡിംഗ്.ചിലവേറിയ ചേരുവകളൊന്നും ഇല്ലാത്തതിനാൽ ഇത് വളരെ ബജറ്റ് ഫ്രണ്ട്‌ലി വിഭവമാണ്.വളരെ മൃദലവും വായിൽ അലിഞ്ഞുപോകുന്നതുമായ ഘടന കുട്ടികൾക്ക് പോലും എളുപ്പത്തിൽ അകത്താക്കാം എന്നാ പിന്നെ എങ്ങനാ തുടങ്ങിയാലോ ....?
.gif)

ചേരുവകൾ:
ബ്രെഡ് സ്ലൈസുകൾ - 8 എണ്ണം
പാൽ - 1/2 ലിറ്റർ
പഞ്ചസാര - 1/2 കപ്പ്
മുട്ട - 2-3 എണ്ണം
ഒരു നുള്ള് ഉപ്പ്
പുഡ്ഡിംഗ് ബൗൾ
ടൂത്ത്പിക്ക്
തയ്യാറാക്കുന്ന വിധം
ബ്രെഡ്,പാൽ ,പഞ്ചസാര, മുട്ട ,ഒരു നുള്ള് ഉപ്പ് എന്നിവ മിക്സിയിൽ നന്നായി ക്രീം രൂപത്തിൽ അടിച്ചെടുക്കുക .ശേഷം , അല്പം പഞ്ചസാര ചൂടാക്കി കാരമൽ സിറപ്പ് ഉണ്ടാക്കി പുഡ്ഡിംഗ് പാത്രത്തിന്റെ അടിയിൽ ഒഴിച്ച ശേഷം പുഡ്ഡിംഗ് മിശ്രിതം ഒഴിക്കാം.തിളച്ച വെള്ളത്തിലേക്ക് ഈ പുഡ്ഡിംഗ് പാത്രം ഇറക്കിവെച്ച് ആവിയിൽ 20 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ വേവിക്കുക.
ഒരു ടൂത്ത്പിക്ക് പുഡ്ഡിംഗിന്റെ നടുവിൽ കുത്തി നോക്കുമ്പോൾ അത് ക്ലീൻ ആയി വരു കയാണെങ്കിൽ പുഡ്ഡിംഗ് വെന്തു എന്ന് മനസ്സിലാക്കാം.പുഡ്ഡിംഗ് ചൂടാറിയ ശേഷം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് ഉപയോഗിക്കാം.സ്വാദേറും പുഡ്ഡിംഗ് റെഡി.
പ്രധാനമായും ,കാർബോഹൈഡ്രേറ്റിന്റെ ഉറവിടമാണ് ബ്രെഡ് . ഇത് ശരീരത്തിന് ഊർജ്ജം നൽകുന്നു.സമ്പൂർണ പ്രോട്ടീൻ സ്രോതസ്സാണ് മുട്ടയും പാലും .നമ്മുടെ ശരീരത്തിന് ആവശ്യമായ എല്ലാ അമിനോ ആസിഡുകളും ഇവയിൽ അടങ്ങിയിട്ടുണ്ട് .
Bred pudding recipe cookery
