തിരുവനന്തപുരം:( www.truevisionnews.com) ഗ്രോത്ര ജനവിഭാഗങ്ങളുടെ ഊരുകളിൽ പതിറ്റാണ്ടുകളായി അലിഞ്ഞുചേർന്ന ഈണവും താളവും ചരിത്രസ്മരണകൾ പേറുന്ന കനകകുന്ന് കൊട്ടാരത്തിൻ്റെ ആകാശത്തിൽ അലിഞ്ഞു ചേരുമ്പോൾ പിറക്കുന്നത് പുതുചരിത്രം .

ഗോത്രവർഗ്ഗ കലാരൂപങ്ങളായ മംഗലം കളി, പണിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം, പളിയ നൃത്തം, എന്നിവ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉൾപ്പെടുത്താനുള്ള സംസ്ഥാന സർക്കാർ തീരുമാനമാണ് ഊരുകളിൽ ഒതുങ്ങിപ്പോകുന്ന ഗോത്രകലകളെ കേരളത്തിൻ്റെ ഏറ്റവും വലിയ കലാവേദികളിൽ ആസ്വാദർക്ക് മുന്നിൽ എത്തിച്ചത് .
രാജഭരണത്തിൻ്റെ ഓർമ്മകൾ പേറുന്ന കനകകുന്നിൻ്റെ വേദികളിൽ ആണ് ഗോത്ര കലകൾ മുഴുവനും അരങ്ങേറിയത് എന്നത് മറ്റൊരു ചരിത്ര നിയോഗം .
നവോത്ഥാന പ്രക്രിയയുടെ ഭാഗമായി തന്നെയാണ് ഗോത്രകലകളെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചതെന്ന വിദ്യാഭ്യസ മന്ത്രിയുടെ നിലപാടും ഏറെ ചർച്ച ചെയ്യപ്പെട്ടു.
അധസ്ഥിതനൊപ്പം നിൽക്കുക എന്ന ഇടതുപക്ഷ നിലപാടിൻ്റെ വിളംബരമായി സർക്കാർ നിലപാട് വിലയിരുത്തപ്പെടുമ്പോൾ ചരിത്രത്തിൽ ഇടം നേടുന്നത് വിദ്യാഭ്യാസ വകുപ്പിൻ്റെ അമരക്കാരൻ കൂടിയായ മന്ത്രി വി ശിവൻകുട്ടി കൂടെയാണ്.
#Golden #feather #for #minister #VSivankutty #Ananthapuri #Art #Festival #about #new #history #through #tribal #arts
