സമഗ്ര സംഭാവന; വി ദക്ഷിണാമൂർത്തി മാധ്യമ പുരസ്‌കാരം ട്രൂവിഷൻ അസ്സോസിയേറ്റ് എഡിറ്റർ ദേവരാജ് കന്നാട്ടിക്ക്

സമഗ്ര സംഭാവന; വി ദക്ഷിണാമൂർത്തി മാധ്യമ പുരസ്‌കാരം ട്രൂവിഷൻ അസ്സോസിയേറ്റ് എഡിറ്റർ ദേവരാജ് കന്നാട്ടിക്ക്
Jul 15, 2025 12:11 PM | By VIPIN P V

കോഴിക്കോട് : ( www.truevisionnews.com ) കലാനിധി സെൻ്റർഫോർ ഇന്ത്യൻ ആർട്‌സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രുസ്ടിന്റെ ഉപദേശക സമിതി അംഗവും കവിയും ഗാനരചയിതാവുമായിരുന്ന ചുനക്കര രാമൻ കുട്ടിയുടെ സ്മരണാർത്ഥം സംഘടിപ്പിക്കുന്നവി ദക്ഷിണാമൂർത്തി മാധ്യമ പുരസ്‌കാരം ട്രൂവിഷൻ അസ്സോസിയേറ്റ് എഡിറ്റർ ദേവരാജ് കന്നാട്ടിക്ക്. മാധ്യമ മേഖലയിലെ കഴിഞ്ഞ 18 വർഷക്കാലത്തെ സമഗ്ര സംഭാവന കണക്കിലെടുത്താണ് പുരസ്‌കാരം നൽകുന്നത്.

ദേവരാജിനെ കൂടാതെ മാതൃഭൂമി കോഴിക്കോട് ബ്യൂറോ ചീഫ് അജിത് കുമാർ കെ കെ, ദേശാഭിമാനി കോഴിക്കോട് ബ്യൂറോ ചീഫ് പി വി ജീജോ, ജനയുഗം കോഴിക്കോട് സീനിയർ റിപ്പോട്ടർ ബ്യൂറോ ചീഫ് അനിൽ കുമാർ, കോഴിക്കോട് മാധ്യമം സീനിയർ സബ് എഡിറ്റർ സജി ശ്രീവത്സം, കോഴിക്കോട് കേരളം കൗമുദി ചീഫ് സബ്എഡിറ്റർ രമേഷ് പുതിയമഠം, കൈരളി ടി വി വീഡിയോ എഡിറ്റർ ദീപു മുട്ടക്കാട്, കൈരളി ടി വി വീഡിയോ എഡിറ്റർ ജിതേഷ് പനയറ, കേരളം വിഷൻ സീനിയർ ക്യാമറ മാൻ സജി തറയിൽ, കാലിക്കറ്റ് ന്യൂസ് മീഡിയ ഡയറക്ടർ രാജേഷ് കുമാർ മഠത്തിൽ, എസിവി ന്യൂസ് സീനിയർ ക്യാമറ മാൻ കെ പി രമേഷ്, കോഴിക്കോട് അമൃത ന്യൂസ് റിപ്പോർട്ടർ വർഷ ഗിരീഷ്, ജന്മഭൂമി ന്യൂസ് ഓൺ ലൈൻ ചാനലും പുരസ്‌കാരത്തിന് അർഹരായി.


മാധ്യമ രംഗത്ത് ഫ്രീലാൻസ് ഫോട്ടോ ഗ്രാഫറായും മെട്രോ വാർത്ത, മംഗളം എന്നീ ദിനപത്രങ്ങളിൽ ലേഖകനായും ദേവരാജ് കന്നാട്ടി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ 11 വർഷമായി ട്രൂവിഷനിലൂടെ ഓൺലൈൻ മാധ്യമ രംഗത്ത് സജീവ സാന്നിധ്യമാണ്. നിപ്പ രോഗ പ്രതിരോധരംഗത്ത് സമർപ്പിത ഇടപെടലിനുള്ള മാധ്യമ പുരസ്കാരം നേരത്തെ ദേവരാജിന് ലഭിച്ചിരുന്നു.

രണ്ട് തവണ പേരാമ്പ്ര പ്രസ് ക്ലബിൻ്റെ സെക്രട്ടറി സ്ഥാനം അലങ്കരിച്ചിരുന്നു. പേരാമ്പ്രയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ദി ക്യാമ്പിൻ്റെ പ്രവർത്തക കമ്മിറ്റി അംഗമാണ്. ഓർമ പാലിയേറ്റീവ് ചങ്ങരോത്തിൻ്റെ എക്സിക്യൂട്ടീവ് അംഗവും സാമൂഹ്യ പ്രവർത്തകനുമാണ്.

ജൂലൈ 20 ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന പരിപാടിയുടെ ഉദ്‌ഘാടനം സാഹിത്യകാരിയും നോവലിസ്റ്റും എഴുത്തുകാരിയുമായ സാറ ജോസഫ് നിർവഹിക്കും.

കലാനിധി സെൻ്റർഫോർ ഇന്ത്യൻ ആർട്‌സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ യുവ എഴുത്തുകാരൻ ഹാഷിം കടൂപ്പാടത്ത് രചനയും. കവർ പേജ് ഡിസൈനും നിർവഹിച്ച മലയാള സാഹിത്യത്തിലെ ആദ്യത്തെ കഥാത്രയമായ കല, പ്രണയം വിപ്ലവം, മഹാരാജാസ് എന്ന കൃതിയുടെയും, ഒരു സെമിത്തേരിയുടെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന സെമിത്തേരി എന്ന നോവലിൻറെയും പ്രകാശനത്തോടനുബന്ധിച്ച് കവിതലാപന മത്സരം വേദിയിൽ അരങ്ങേറും.

ഒന്നാം സമ്മാനം ക്യാഷ്പ്രൈസും, മൊമന്റോയും സർട്ടിഫിക്കറ്റും. രണ്ടും, മൂന്നും സമ്മാനം ലഭിക്കുന്നവർക്ക് സർട്ടിഫിക്കറ്റും, മൊമൻ്റോയും നൽകും.മീഡിയ പുരസ്ക്കാര സമർപ്പണം ഞായറാഴ്ച വൈകിട്ട് രണ്ട് മണിക്ക് കോഴിക്കോട് മാനാഞ്ചിറയ്ക്കടുത്ത് നളന്ദ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കോഴിക്കോട് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കലാനിധി ചെയർപേഴ്‌സൺ & മാനേജിങ് ട്രസ്റ്റി ഗീതാ രാജേന്ദ്രൻ അധ്യക്ഷത വഹിക്കും.


ചടങ്ങിൽ നോവലിസ്‌റ്റും എഴുത്തുകാരനുമായ പി. ആർ നാഥൻ, ഗാനരചയിതാവും കവിയുമായ പി. കെ. ഗോപി എന്നിവർ പുസ്‌തക പ്രകാശനം നിർവഹിക്കും. മാധ്യമ പ്രവർത്തകനും എഴുത്തുകാരനും കലാനിധി ട്രസ്റ്റ് മെമ്പറുമായ പി. അനിലും കവിയും നിരുപകയും എഴുത്തുകാരിയുമായ ഉമാദേവി തുരുത്തേരിയും പുസ്തകം ഏറ്റുവാങ്ങും.

തുടർന്ന് 2025 ആഗസ്‌റ്റിൽ നടക്കുന്ന കലാനിധി ഫോക്‌ ഫെസ്‌റ്റ് രബീന്ദ്രനാഥടാഗോർ സ്മൃതി പുരസ്കാര സമർപ്പണത്തിൻ്റെയും മീഡിയ അവാർഡിൻ്റെയും പോസ്‌റ്റർ പ്രകാശനം സാറാ ജോസഫ് നിർവഹിക്കുന്നതായിരിക്കും. വേദിയിൽ കവിതാലാപന മത്സരവിജയിക്കൾക്കുള്ള സമ്മാനവും പങ്കെടുക്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാനദാനവും നടക്കും.

Comprehensive Contribution V Dakshinamoorthy Media Award goes to TrueVision Associate Editor Devaraj Kannatti

Next TV

Related Stories
പൊലീസിനെ വഴിതെറ്റിക്കാന്‍ ഫോണ്‍ ട്രെയിനിലിട്ട് നിയമ വിദ്യാർഥിനി; തിരുവനന്തപുരത്ത് നിന്ന് കാണാതായ 21കാരിയെ മധുരയിൽ കണ്ടെത്തി

Jul 15, 2025 07:10 PM

പൊലീസിനെ വഴിതെറ്റിക്കാന്‍ ഫോണ്‍ ട്രെയിനിലിട്ട് നിയമ വിദ്യാർഥിനി; തിരുവനന്തപുരത്ത് നിന്ന് കാണാതായ 21കാരിയെ മധുരയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് നിന്ന് കാണാതായ തൃശൂർ സ്വദേശിനിയായ 21 കാരിയെ പൊലീസ് മധുരയില്‍ നിന്ന്...

Read More >>
ജനിച്ച മണ്ണിൽ വേണം, നെഞ്ച് നീറി വിപഞ്ചികയുടെ അമ്മ...; കുഞ്ഞിന്റെ മൃതദേഹം ഷാർജയിൽ സംസ്‌കരിക്കാൻ നീക്കവുമായി നിധീഷ്

Jul 15, 2025 06:37 PM

ജനിച്ച മണ്ണിൽ വേണം, നെഞ്ച് നീറി വിപഞ്ചികയുടെ അമ്മ...; കുഞ്ഞിന്റെ മൃതദേഹം ഷാർജയിൽ സംസ്‌കരിക്കാൻ നീക്കവുമായി നിധീഷ്

വിപഞ്ചികയുടെയും കുഞ്ഞിന്റെയും സംസ്‌കാരം സംബന്ധിച്ച് അടിയന്തര ഇടപെടല്‍ വേണമെന്ന് വിപഞ്ചികയുടെ അമ്മ...

Read More >>
'തിരിച്ചു വരുമെന്നാണ് വിശ്വാസം’; നിമിഷ പ്രിയയുടെ മോചനം ഉമ്മൻ ചാണ്ടിയുടെ അവസാന ആ​ഗ്രഹമായിരുന്നെന്ന് ചാണ്ടി ഉമ്മൻ

Jul 15, 2025 06:28 PM

'തിരിച്ചു വരുമെന്നാണ് വിശ്വാസം’; നിമിഷ പ്രിയയുടെ മോചനം ഉമ്മൻ ചാണ്ടിയുടെ അവസാന ആ​ഗ്രഹമായിരുന്നെന്ന് ചാണ്ടി ഉമ്മൻ

യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയ തിരിച്ചു വരുമെന്നാണ് വിശ്വാസമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ....

Read More >>
'പ്രതീക്ഷയും ശ്രമങ്ങളും പൂർണ്ണവിജയത്തിൽ എത്തട്ടെ'; നിമിഷയുടെ ശിക്ഷ നീട്ടിവച്ചതിലേക്ക് നയിച്ചത് കാന്തപുരത്തിന്‍റെ മുൻകൈയും ഇടപെടലും - പിണറായി വിജയന്‍

Jul 15, 2025 05:21 PM

'പ്രതീക്ഷയും ശ്രമങ്ങളും പൂർണ്ണവിജയത്തിൽ എത്തട്ടെ'; നിമിഷയുടെ ശിക്ഷ നീട്ടിവച്ചതിലേക്ക് നയിച്ചത് കാന്തപുരത്തിന്‍റെ മുൻകൈയും ഇടപെടലും - പിണറായി വിജയന്‍

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകവും പ്രതീക്ഷാനിർഭരവുമാണെന്ന്...

Read More >>
Top Stories










//Truevisionall