തിരുവനന്തപുരം: ( www.truevisionnews.com) കലോത്സവ ആരവങ്ങളുടെ രണ്ടാം ദിനം കളർ ആക്കാൻ മൊഞ്ചത്തിമാർ. സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ഒന്നാം വേദിയിൽ ഒപ്പന തകൃതിയായി നടക്കുന്നു.
ഇശലുകളുടെ താളത്തിനനുസരിച്ച് തോഴിമാർ ചുവടുവയ്ക്കുന്ന കാഴ്ച അതിമനോഹരം. "Branch of a celestial tree " ( ഒരു ആകാശവൃക്ഷത്തിൻ്റെ ശാഖകൾ) എന്ന ഒപ്പന എന്ന വാക്കിൻ്റെ അർത്ഥത്തിനെ അന്വർത്ഥമാക്കും വിധം ഏറ്റവും മനോഹരമായ അവതരണങ്ങളാണ് ഇവിടെ കാണുവാൻ സാധിക്കുന്നത്.
അബ്ബന എന്ന അറബിവാക്കിൽ നിന്നാണ് ഒപ്പന എന്ന വാക്ക് ഉത്ഭവിക്കുന്നത്. ഉത്തര കേരളത്തിൽ പ്രധാനമായും മുസ്ലിം സമൂഹങ്ങളിലെ കല്യാണ ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഒപ്പന അവതരിപ്പിക്കാറുള്ളത്.
10 മുതൽ 15 പേര് വരെയുള്ള സംഘമാണ് ഒപ്പന അവതരിപ്പിക്കാറുള്ളത്. പ്രധാനമായും മാപ്പിളപ്പാട്ടുകളാണ് അവതരണ സമയത്ത് ആലപ്പിക്കാറുള്ളത്.
ഹാർമോണിയം, ഗഞ്ചിറ, തബല ഇലത്താളം എന്നീ വാദ്യോപകരണങ്ങളണ് ഉപയോഗിക്കാറുള്ളത്. ഇശലുകളുടെ താളത്തിനൊത്ത് ലളിതമായ ചുവടുകളിൽ കൈകൊട്ടിയാണ് ഒപ്പന അവതരിപ്പിക്കുന്നത്
കേരളത്തിൻറെ കലാസാംസ്കാരിക ചരിത്രത്തിൽ ഒരു സവിശേഷമായ സ്ഥാനമാണ് ഒപ്പനയ്ക്കുള്ളത്. 16 ടീമുകളാണ് ഇത്തവണ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മത്സരിക്കുന്നത്. കടുത്ത മത്സരമാണ് ടീമുകളും കാഴ്ചവയ്ക്കുന്നത്
Article by Sivani R
ICJ Calicut Press Club 8078507808
#bride #and #Sathyas #step #with #the #bull #of #the #Ishals