#KeralaSchoolKalolsavam2025 | തലസ്ഥാന നഗരി ഉത്സവ നിറവിൽ; സമയ ക്രമം പാലിക്കും - മന്ത്രി വി ശിവൻകുട്ടി

#KeralaSchoolKalolsavam2025 | തലസ്ഥാന നഗരി ഉത്സവ നിറവിൽ; സമയ ക്രമം പാലിക്കും - മന്ത്രി വി ശിവൻകുട്ടി
Jan 5, 2025 05:17 PM | By Susmitha Surendran

 തിരുവനന്തപുരം : (truevisionnews.com)  സംസ്ഥാന കലോത്സവത്തിന് തിരശ്ശീല ഉയർന്ന തലസ്ഥാന നഗരി ഉത്സവ നിറവിലാണ്, പരിപാടികളുടെ സമയ ക്രമം പാലിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സാമ്പത്തിക പ്രയാസത്തിൻ്റെ പേരിൽ ഒരു കുട്ടിയും കലാമേളയിൽ നിന്ന് പുറം തള്ളുന്ന അവസ്ഥയും പരിപാടികളിലെ ധാരാളിത്തം ഒഴിവാക്കാൻ അധ്യാപകർ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

പരാതികൾക്ക് ഇടവരാത സംഘാടനമാണ് നടക്കുന്നതെന്ന് മന്ത്രി ജി അനിൽകുമാർ പറഞ്ഞു. കൃത്യമായ ചിട്ടയായ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നതെന്ന് പൊതു വിദ്യാഭ്യാസ സെക്രട്ടറി റാണി ജോർജ് ഐ എ എസ് പറഞ്ഞു .

നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ടു ദിവസത്തെ അവധി നൽകിയിട്ടുണ്ടെന്നും പേതുവിദ്യാഭാസ ഡയറക്ടർ ഷാജഹാൻ ഐ എ എസ് പറഞ്ഞു .

തലസ്ഥാന നഗരിയാകെ ഉത്സവലഹരിയിലാക്കി അറുപത്തി മൂന്നാമത് കേരള സ്‌കൂൾ കലോത്സവം രണ്ടാം ദിവസവും വൻജനപങ്കാളിത്തത്തോടെ മുന്നേറുകയാണ്. പ്രധാന വേദിയായ എം ടി നിളയിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി മേള ഉദ്ഘാടനം ചെയ്തത് മുതൽ ഇതുവരെ വിവിധ മത്സരങ്ങൾ നടക്കുന്ന 25 വേദികളിലും മികച്ച പങ്കാളിത്തമാണ് കാണുന്നത്.

ഉദ്ഘാടനസമ്മേളനത്തിൽ മാത്രം പതിനയ്യായിരം പേർ പങ്കെടുത്തു. തദ്ദേശീയ കലകളുടെ മത്സരം നടക്കുന്ന കബനി എന്ന് പേരിട്ട നിശാഗന്ധിയിൽ നിരവധി ആസ്വാദകരാണ് ഇന്ന് എത്തിയത്. നാടക മത്സരം നടക്കുന്ന ടാഗോർ തിയറ്ററിലും വലിയ ആൾക്കൂട്ടമെത്തുന്നുണ്ട്.

ഇന്നത്തെ മത്സരത്തിൽ തിയേറ്റർ നിറഞ്ഞു കവിഞ്ഞു. നാടകത്തിന്റെ സമയക്രമം പാലിക്കുക എന്നത് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. സമയത്തുതന്നെ മത്സരങ്ങൾ പൂർത്തിയാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.

ഒൻപതരയ്ക്കു തുടങ്ങാൻ നിശ്ചയിച്ചിട്ടുള്ള മത്സരങ്ങൾ ഒൻപതരയ്ക്കും പത്തുമണിക്കും ഇടയിൽ തുടങ്ങാനായത് വിജയമാണെന്നു കാണുന്നു. സ്‌കൂൾ തലം മുതൽ സംസ്ഥാന തലം വരെ പത്ത് ലക്ഷത്തോളം കുട്ടികൾ പങ്കെടുക്കുന്ന മേളയാണ് സംസ്ഥാന സ്‌കൂൾ കലോത്സവം.

ആറുമാസത്തോളം നീളുന്ന പരിശീലനങ്ങളും തയാറെടുപ്പുകളുമാണ് ഓരോ മത്സരത്തിന്റെയും പിന്നിലുള്ളത്. ഓരോ സ്‌കൂളും മത്സരബുദ്ധിയോടെയാണ് വിദ്യാർത്ഥികളെ ഇതിനായി തയ്യാറെടുപ്പിക്കുന്നത്.

അത്തരം ഘട്ടങ്ങളിൽ ചില കുട്ടികൾക്കെങ്കിലും അത് സാമ്പത്തിക ബാധ്യതയായി തീരുന്നുണ്ട്. കലാപരമായി ഉയർന്ന നിലവാരം പുലർത്തുന്ന കുട്ടികൾ സാമ്പത്തികമായി പിന്നാക്കം ആയതിനാൽ ഒരുതരത്തിലും വിവേചനം അനുഭവിക്കാൻ പാടില്ല.

അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനും അനാവശ്യ ധാരാളിത്തം ഒരിടത്തും ഇല്ലാതിരിക്കാനും അധ്യാപകർ മുൻകൈ എടുക്കേണ്ടതുണ്ട്. ഭാവി തലമുറയുടെ പ്രതിനിധികളായ കുഞ്ഞുങ്ങൾ പങ്കെടുക്കുന്ന ഈ മഹോത്സവം മികച്ച കൂട്ടായ്മയുടെയും പരസ്പര

ബഹുമാനത്തിന്റെയും സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും മികച്ച ഉദാഹരണമായി മാറേണ്ടത് പുതിയ കാലഘട്ടതിന്റെ ആവശ്യമാണെന്ന് അധ്യാപകരും കലാധ്യാപകരും തിരിച്ചറിഞ്ഞു പ്രവർത്തിക്കണം മത്സര വിധികർത്താക്കളെ വളരെ സൂക്ഷ്മതയോടെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്.

തെറ്റായ രീതിയിൽ ഇടപെടുമെന്നു മുൻകാല കലോത്സവങ്ങളുടെ അനുഭവത്തിൽ സംശയിക്കുന്ന ചില സ്വകാര്യ കലാ അധ്യാപകരെ നിരീക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ഇക്കാര്യത്തിൽ ഇന്റലിജൻസിന്റേയും വിജിലൻസിന്റെയും കൃത്യമായ ഇടപെടൽ ഉണ്ടാകും.സമാപന സമ്മേളനം വിപുലമായ രീതിയിൽ നടക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നുണ്ട്. ജനപ്രതിനിധികൾ ചെയർമാന്മാരും അധ്യാപകർ കൺവീനർമാരുമായ 19 കമ്മിറ്റികളും

കലോത്സവത്തിന്റെ വിജയത്തിനു വേണ്ടി രാപ്പകൽ അധ്വാനിക്കുകയാണ്. എല്ലാ സ്റ്റേജിലും സ്റ്റേജ് മാനേജർമാർ, ചുമതലയുള്ള മറ്റുദ്യോഗസ്ഥർ, വിവിധ സബ് കമ്മിറ്റികളുടെ പ്രതിനിധികൾ, പോലീസുദ്യോഗസ്ഥർ, വിദ്യാർത്ഥി വോളന്റിയർമാർ, വിവിധ സജ്ജീകരണങ്ങളുമായി ആരോഗ്യ പ്രവർത്തകർ, എന്നിവർ ചുമതലയിലുണ്ട്.

പാർക്കിങ്ങും ഗതാഗത നിയന്ത്രണവും സംബന്ധിച്ച് ചില ആശങ്കകൾ നേരത്തേയുണ്ടായിരുന്നു. അതെല്ലാം പരിഹരിച്ചു മുന്നോട്ടുപോകാനായി. വേദികളിൽ നിന്ന് വേദികളിലേക്ക് സർവീസ് നടത്താനായി 70 ബസുകൾ ക്രമീകരിച്ചിട്ടുണ്ട്.

കെ.എസ്.ആർ.ടി.സി.യുടെ പത്ത് ബസുകളും അറുപത് സ്‌കൂൾ ബസുകളുമാണ് സജ്ജമാക്കിയത്.  ഏഴ് ക്ലസ്റ്ററുകളിലായി 25 വേദികളിലേക്കും ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഉച്ചയൂണിന്റെ സമയത്ത് എല്ലാ ബസുകളും പുത്തരിക്കണ്ടത്തേക്കാണ് സർവീസ് നടത്തുന്നത്.

വിവിധ ജില്ലകളിൽ നിന്ന് തിരുവനന്തപുരത്തെത്തുന്ന വിദ്യാർഥികളെ താമസ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനും ബസുകൾ സർവീസ് നടത്തുന്നുണ്ട്. കലോത്സവത്തിനായി എത്തിയ മത്സരാർഥികൾക്കു നഗരത്തിലെ 27 സ്‌കൂളുകളിലായി താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ആൺകുട്ടികൾക്കു 16 സ്‌കൂളുകളിലും പെൺകുട്ടികൾക്കു 11 സ്‌കൂളുകളിലുമാണ് താമസം സജ്ജമാക്കിയിട്ടുള്ളത്. ഇന്നു മൂന്നു മണിവരെയുള്ള കണക്ക് അനുസരിച്ച് 32 ശതമാനം മത്സരങ്ങൾ പൂർത്തിയായി. ആകെയുള്ള ഇരുന്നൂറ്റി നാൽപത്തിയൊമ്പത് മത്സരങ്ങളിൽ എൺപത് എണ്ണം ആണ് പൂർത്തിയായത്.

ഹൈസ്‌കൂൾ പൊതുവിഭാഗത്തിൽ 28 മത്സരങ്ങളും ഹയർ സെക്കൻഡറി പൊതുവിഭാഗത്തിൽ 34 മത്സരങ്ങളും ഹൈസ്‌കൂൾ അറബിക് വിഭാഗത്തിൽ പത്തു മത്സരങ്ങളും ഹൈസ്‌കൂൾ സംസ്‌കൃതം വിഭാഗത്തിൽ എട്ടുമത്സരങ്ങളും പൂർത്തിയായി.

പുത്തരിക്കണ്ടത്തെ ഭക്ഷണപന്തലിൽ ഇന്നലെയും ഇന്നുമായി നാൽപത്തിയേഴായിരത്തോളം പേരാണ് അഞ്ചുനേരം കൊണ്ടു ഭക്ഷണം കഴിച്ചത്. ഇന്നലെ രാത്രി ഒരുമണിവരെ ഭക്ഷണം നൽകി. ഇന്നലെ മാത്രം മുപ്പത്തിയൊന്നായിരം പേർക്കു ഭക്ഷണം നൽകാനായി.

ഇന്നത്തെ ഉച്ചവരെയുള്ള കണക്ക് അനുസരിച്ച് കലോത്സവത്തിനെത്തിയ പതിനാറായിരം പേർക്കു ഭക്ഷണം നൽകാനായി.മത്സരങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജില്ലകൾ തിരിച്ചുള്ള പോയിന്റ് നില ഇപ്പോൾ പറയുന്നില്ല.

കൈറ്റ് വിക്‌ടേഴ്‌സിന്റെ ഉത്സവം ആപ്പിൽ വിശദാംശങ്ങൾ ലഭ്യമാണ്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത് എന്നാണ് മനസ്സിലാക്കുന്നത്. ആദ്യദിനം തന്നെ മാധ്യമങ്ങൾ മേളയ്ക്കു മികച്ച പിന്തുണയാണ് നൽകുന്നത്.

ഇതു മാധ്യമങ്ങളുടേയും കലാമേളയാണ്. ഇനിയുള്ള മൂന്നുദിവസങ്ങൾ കൂടിയും ഈ പിന്തുണ തുടരണമെന്ന് അഭ്യർഥിക്കുന്നു..

#capital #city #full #festivities #Time #order #will #be #followed #Minister #VSivankutty

Next TV

Related Stories
#keralaschoolkalolsavam2025 | കേരള സ്കൂൾ കലോത്സവ പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു

Jan 11, 2025 10:08 PM

#keralaschoolkalolsavam2025 | കേരള സ്കൂൾ കലോത്സവ പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു

വിജയികൾക്കുള്ള സമ്മാനങ്ങൾ ഉടൻ വിതരണം...

Read More >>
#keralaschoolkalolsavam2025 | കേരള സ്കൂൾ കലോത്സവം അധ്യാപകർ കറിവേപ്പിലയായെന്ന്; മേള നടത്തിയവർക്ക് അവഹേളനം -കെപിഎസ്ടിഎ

Jan 9, 2025 03:34 PM

#keralaschoolkalolsavam2025 | കേരള സ്കൂൾ കലോത്സവം അധ്യാപകർ കറിവേപ്പിലയായെന്ന്; മേള നടത്തിയവർക്ക് അവഹേളനം -കെപിഎസ്ടിഎ

വേദിയിൽ മാത്രമല്ല സദസ്സിന്റെ മുൻനിരയിൽപോലും ഇവർക്ക് സീറ്റ് അനുവദിക്കാൻ സംഘാടകർ...

Read More >>
#keralaschoolkalolsavam2025 | മന്ത്രി വി ശിവൻകുട്ടിക്ക് പൊൻ തൂവൽ ; ഗോത്ര കലകളിലൂടെ പുതു ചരിത്രം കുറിച്ച് അനന്തപുരി കലോത്സവം

Jan 8, 2025 09:10 PM

#keralaschoolkalolsavam2025 | മന്ത്രി വി ശിവൻകുട്ടിക്ക് പൊൻ തൂവൽ ; ഗോത്ര കലകളിലൂടെ പുതു ചരിത്രം കുറിച്ച് അനന്തപുരി കലോത്സവം

രാജഭരണത്തിൻ്റെ ഓർമ്മകൾ പേറുന്ന കനകകുന്നിൻ്റെ വേദികളിൽ ആണ് ഗോത്ര കലകൾ മുഴുവനും അരങ്ങേറിയത് എന്നത് മറ്റൊരു ചരിത്ര നിയോഗം...

Read More >>
#keralaschoolkalolsavam2025 | കലാമാമാങ്കത്തിന് കൊടിയിറങ്ങി; സ്കൂൾ കലോത്സവം നമ്മുടെ അഭിമാനം -വി ഡി സതീശൻ

Jan 8, 2025 08:27 PM

#keralaschoolkalolsavam2025 | കലാമാമാങ്കത്തിന് കൊടിയിറങ്ങി; സ്കൂൾ കലോത്സവം നമ്മുടെ അഭിമാനം -വി ഡി സതീശൻ

പരാതികൾ ഇല്ലാതെ ഭംഗിയായി കലോത്സവം സംഘടിപ്പിച്ചതിനു പൊതു വിദ്യാഭ്യാസ മന്ത്രിയെയും വിദ്യാഭ്യാസ വകുപ്പിനെയും പ്രതിപക്ഷ നേതാവ്...

Read More >>
#keralaschoolkalolsavam2025 | എല്ലാ വിഭാഗങ്ങളുടെയും ഇൻക്ലൂസീവ് മേളകളായി കലോത്സവങ്ങളെ മാറ്റും -മന്ത്രി വി ശിവൻകുട്ടി

Jan 8, 2025 08:13 PM

#keralaschoolkalolsavam2025 | എല്ലാ വിഭാഗങ്ങളുടെയും ഇൻക്ലൂസീവ് മേളകളായി കലോത്സവങ്ങളെ മാറ്റും -മന്ത്രി വി ശിവൻകുട്ടി

എല്ലാ അർത്ഥത്തിലും സമ്പൂർണ വിജയമായിരുന്നു ഈ കലോത്സവം. ഒരു പരാതി പോലുമില്ലാതെയാണ് മേള...

Read More >>
Top Stories