Jul 15, 2025 10:50 AM

തിരുവനന്തപുരം : ( www.truevisionnews.com ) സ്കൂൾ സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ചർച്ച തീരുമാനം മാറ്റാനല്ല, കാര്യങ്ങൾ ബോധ്യപ്പെടുത്താനാണെന്നും മന്ത്രി പറഞ്ഞു. സ്കൂളുകളിലെ പാദപൂജയെയും ​ഗവർണറിനെയും മന്ത്രി വി ശിവൻകുട്ടി വിമർശിച്ചു. പാദപൂജയിൽ ഗവർണറുടെ ആഗ്രഹം മനസിലിരിക്കുകയെ ഉള്ളൂവെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ആർ എസ് എസ് സംരക്ഷണയിൽ പാദപൂജ നടത്തിയാൽ നിയമപരമായി സ്കൂളുകൾ നടത്തിക്കൊണ്ടുപോകാനാവില്ല. കുട്ടികളെക്കൊണ്ട് കാലു കഴുകിപ്പിക്കുന്നതിനെ ഗവർണർക്ക് എങ്ങനെ അനുകൂലിക്കാൻ സാധിക്കുന്നുവെന്ന് മന്ത്രി ചോദിച്ചു. സർവകലാശാലയിലെ ഭരണ സ്തംഭനത്തിന്റെ ഉത്തരവാദി ഗവർണറാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.

രാജ്ഭവൻ ആർ എസ് എസ് താവളമാക്കുന്നുവെന്നും ബി ജെ പി തിരഞ്ഞെടുപ്പിന്റെ കാര്യത്തിനും ഗവർണറെ നിയോഗിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഗുരുപൂജ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നായിരുന്നു ഗവർണറിന്റെ നിലപാട്. ഗുരുപൂജയുടെ പ്രാധാന്യം മനസിലാക്കാത്തവരാണ് അതിനെ വിമർശിക്കുന്നതെന്നും ​ഗവർണർ പറഞ്ഞു.

അതേസമയം പാദപൂജ വിവാദത്തിൽ ഗവർണർക്കെതിരെ എസ്എഫ്ഐയുടെ ബാനർ പ്രത്യക്ഷപ്പെട്ടു. തിരുവനന്തപുരം സംസ്കൃത കോളജ് കാമ്പസിലാണ് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധ ബാനർ സ്ഥാപിച്ചത്. “പാദപൂജ ചെയ്തു നേടിയതല്ല വിദ്യാഭ്യാസം, പാടത്ത് പണിമുടക്ക് നടത്തി നേടിയതാണ് വിദ്യാഭ്യാസം” എന്നാണ് ബാനറിൽ എഴുതിയിരിക്കുന്നത്. “ആർ‌എസ്എസിന്റെ തറവാട്ട് സ്വത്തല്ല രാജ്ഭവൻ” എന്നും ബാനറിൽ എഴുതിയിട്ടുണ്ട്.

സ്‌കൂളുകളിലെ ‘പാദപൂജ’യെ ന്യായീകരിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ രംഗത്തുവന്നിരുന്നു. ഗുരു പൂജയെ വിമര്‍ശിക്കുന്നത് അതിന്റെ പ്രാധാന്യം മനസ്സിലാക്കാത്തവരാണ് രാജേന്ദ്ര അര്‍ലേക്കര്‍ പറഞ്ഞു. ഗുരു പൂജ നാടിന്റെ സംസ്‌കാരമാണെന്നും അതിന്റെ പ്രാധാന്യം മനസ്സിലാക്കാത്തവരാണ് വിവാദമുണ്ടാക്കുന്നത് എന്നായിരുന്നു രാജേന്ദ്ര അര്‍ലേക്കറുടെ പ്രതികരണം.

School timing change We will discuss with those opposed and convince them Minister V Sivankutty

Next TV

Top Stories










Entertainment News





//Truevisionall