തിരുവനന്തപുരം: (truevisionnews.com) സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗം ഒപ്പനയിൽ വിജയം കൊയ്ത് വയനാട്ടിലെ മൊഞ്ചത്തിമാർ.
പിണങ്ങോട് ഡബ്ല്യൂ ഒ എച്ച് എസ് എസ് സ്കൂളിലെ മാർവയും സംഘവുമാണ് മികച്ച വിജയത്തോടെ എ ഗ്രേഡ് കരസ്ഥമാക്കി മടങ്ങിയത്.
മണവാട്ടിയും തോഴിമാരും പാട്ടും പാടി വന്ന്, കൈമുട്ടിൻറെ താളത്തിലും കാൽവെപ്പിൻറെ സ്ഥാനമാറ്റത്തിലൂടെയും വേദിയെയും കാണികളെയും കയ്യിലെടുക്കുകയായിരുന്നു.
നാണിച്ചിരിക്കുന്ന മണവാട്ടിയും ഈണത്തിൽ പാടുന്ന ഗായകരും ഒപ്പനയുടെ മൊഞ്ച് കൂട്ടി.
കഴിഞ്ഞ 17 വർഷമായി ഒപ്പന മത്സരത്തിൽ സംസ്ഥാന കലോത്സവത്തിൽ ഡബ്ല്യൂ ഒ എച്ച് എസ് എസിലെ വിദ്യാർത്ഥികൾ പങ്കെടുക്കുന്നുണ്ട്.
നാസർ പറശ്ശിനിക്കടവാണ് ടീമിന്റെ പരിശീലകൻ.
ടീം അംഗങ്ങൾ: മാർവ, നെബ ഫാത്തിമ, അമീന മനൽ, മിൻഹ ഫാത്തിമ, നിയ മെഹറിൻ, അയോണ സുനിൽ, ഹെമിൻ സിഷ, ആയിഷ, നഷ്‌വ നവാസ്, ദിന ഫാത്തിമ.
#kerala #school #kalolsavam #2025 #Pinangode #W #OHSS #School # #Wayanad #won #higher #secondary #section #oppana.