ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 2026; രജിസ്ട്രേഷൻ ആരംഭിച്ചു

ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 2026; രജിസ്ട്രേഷൻ ആരംഭിച്ചു
Jul 15, 2025 04:25 PM | By Jain Rosviya

കൊച്ചി: (truevisionnews.com)പൊതുജനാരോഗ്യവും ശാരീരികക്ഷമതയും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ക്ലിയോസ്പോർട്‌സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 2026-ന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. നാലാം പതിപ്പായ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 2026-ന്റെ രജിസ്ട്രേഷൻ എറണാകുളം എം.പി. ഹൈബി ഈഡനാണ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.

ക്ലിയോസ്പോർട്സ് ഡയറക്ടർ ശബരി നായർ, നിധുൻ സദാനന്ദൻ, വൈസ് പ്രസിഡന്റ്, മാർക്കറ്റിംഗ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 2026 ഫെബ്രുവരി 8-ന് നടക്കുന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 42.195 കിലോമീറ്റർ മാരത്തോൺ, 21.1 കിലോമീറ്റർ ഹാഫ് മാരത്തോൺ, 10 കിലോമീറ്റർ റൺ, 3 കിലോമീറ്റർ ഗ്രീൻ റൺ, എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് നടക്കുക.

സെപ്റ്റംബർ 15 നുള്ളിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് മേല്പറഞ്ഞ എല്ലാ വിഭാഗങ്ങളിലും മൺസൂൺ ഏർളി ബേർഡ് ഓഫർ -രജിസ്ട്രേഷൻ ഫീസിൽ 10% കിഴിവ് ലഭിക്കും. കൂടാതെ ആദ്യം രജിസ്റ്റർ ചെയ്യുന്ന 1000 പേർക്ക് കസ്റ്റമൈസ്ഡ് റേസ് ടീ ഷർട്ട് സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും സന്ദർശിക്കുക: www.kochimarathon.in

Federal Bank Kochi Marathon 2026 Registration begins

Next TV

Related Stories
ആരോഗ്യസേവനം ഇനി വിരൽത്തുമ്പിൽ; 'അപ്പോളോ അഡ്ലക്സ് കമ്മ്യൂണിറ്റി കെയർ' എം.പി. ബെന്നി ബെഹനാൻ ഉദ്ഘാടനം ചെയ്തു

Jul 10, 2025 05:20 PM

ആരോഗ്യസേവനം ഇനി വിരൽത്തുമ്പിൽ; 'അപ്പോളോ അഡ്ലക്സ് കമ്മ്യൂണിറ്റി കെയർ' എം.പി. ബെന്നി ബെഹനാൻ ഉദ്ഘാടനം ചെയ്തു

'അപ്പോളോ അഡ്ലക്സ് കമ്മ്യൂണിറ്റി കെയർ' എം.പി. ബെന്നി ബെഹനാൻ ഉദ്ഘാടനം...

Read More >>
കൊച്ചിയെ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹബ്ബാക്കി മാറ്റാന്‍ സി.ഐ.എ.എസ്.എല്‍; 50 കോടി മുതല്‍ മുടക്കില്‍ മൂന്നാമത്തെ ഹാങ്ങര്‍ ഒരുങ്ങുന്നു

Jul 9, 2025 06:38 PM

കൊച്ചിയെ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹബ്ബാക്കി മാറ്റാന്‍ സി.ഐ.എ.എസ്.എല്‍; 50 കോടി മുതല്‍ മുടക്കില്‍ മൂന്നാമത്തെ ഹാങ്ങര്‍ ഒരുങ്ങുന്നു

കൊച്ചിയെ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹബ്ബാക്കി മാറ്റാന്‍ ലക്ഷ്യമിട്ട് 50 കോടിയുടെ മെഗാ പദ്ധതിയുമായി...

Read More >>
ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കുട പെയിന്റിങ് മത്സരം: ഫണ്‍ബ്രല്ലയുടെ ഏഴാം സീസണ്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

Jul 7, 2025 02:33 PM

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കുട പെയിന്റിങ് മത്സരം: ഫണ്‍ബ്രല്ലയുടെ ഏഴാം സീസണ്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കുട പെയിന്റിങ് മത്സരം: ഫണ്‍ബ്രല്ലയുടെ ഏഴാം സീസണ്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു...

Read More >>
Top Stories

//Truevisionall