(truevisionnews.com) നമ്മുടെ ജീവിത ശൈലിയിൽ ഏറ്റവും പ്രാധാന്യത്തോടെ കാണേണ്ട ഒന്നാണ് നമ്മുടെ ഉറക്കം. എന്നാൽ പലപ്പോഴും ഉറക്കത്തിൽ വിട്ടുവീഴ്ച ചെയ്യുന്നവരാണ് നമ്മൾ. എന്നാൽ ഇത് വ്യാപകമായ പ്രത്യാഘാതങ്ങൾ ആരോഗ്യത്തിനുണ്ടാക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ദിവസത്തിലെ നല്ലൊരു ശതമാനം സമയവും ഉറങ്ങാനായി മാറ്റി വയ്ക്കണമെന്നത് വെറുതെ കാണേണ്ട കാര്യമില്ല.
നമ്മുടെ മാനസീക ശാരീരിക ആരോഗ്യത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന കാര്യമാണ് ഉറക്കം. സംസാരം, ഓര്‍മ്മശക്തി, നൂതനാശയങ്ങള്‍, നല്ല ചിന്തകള്‍ എന്നിവ നല്ല രീതിയിൽ ആകാൻ ഉറക്കം നിർബന്ധമാണ്. തലച്ചോറിന്റെ വികാസത്തിന് പോലും ഉറക്കം ഒരു ഘടകമാണ്.
.gif)

ഉറക്കക്കുറവ് നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തന ശേഷിയെ ഗുരുതരമായി ബാധിക്കും. ഉറങ്ങാതിരുന്നാൽ അസ്വസ്ഥമായ സ്വഭാവം, മനംപിരട്ടല്‍, ദേഷ്യം, മറവി, ഏകാഗ്രത കുറവ്, ശ്രദ്ധക്കുറവ് എന്നിവയുണ്ടാകുന്നു. ഉറക്കക്കുറവ് രോഗപ്രതിരോധശേഷി കുറയ്ക്കും. ശരീരം അണുബാധയ്ക്ക് കൂടുതല്‍ സാധ്യതയുള്ളതായി മാറുകയും ചെയ്യും. ദീര്‍ഘകാല ഉറക്കമില്ലായ്മ പൊണ്ണത്തടി, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
കൂടാതെ ഉറക്കമില്ലായ്മ ഇന്‍സുലിന്‍ അളവ് വര്‍ദ്ധിക്കാനും ഇത് ടൈപ്പ് 2 പ്രമേഹത്തിനും കാരണമാകുന്നു. ഉറക്കക്കുറവ് 24 മണിക്കൂറിലധികം നീണ്ടുനിന്നാല്‍ രക്തസമ്മര്‍ദ്ദം ഉയരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കും സാധ്യത കൂടുതലാണ്. അതുകൊണ്ട് കൃത്യമായ ഉറക്കം ശീലമാക്കേണ്ടത് അനിവാര്യമാണ്.
Don't you sleep for even the minimum of six hours Then you're in for everything from black eyes to heart disease
