കൊല്ലം:(truevisionnews.com) കൊല്ലം അഞ്ചലിൽ കെഎസ്ആർടിസി ബസിൽ തീപിടുത്തം. ഒഴിവായത് വൻ അപകടം. തിരുവനന്തപുരത്തു നിന്നും മുണ്ടക്കയത്തേക്ക് പോയ ബസിലാണ് തീപിടിച്ചത്.
ഡീസൽ ചോർന്നാണ് തീപടർന്നത്. ബസിന് പിന്നാലെ എത്തിയ ബൈക്ക് യാത്രികരാണ് ബസിൽ തീപടരുന്നത് കണ്ടത്.പുക ഉയർന്നതോടെ ഉടൻ തന്നെ ബസ് നിർത്തി യാത്രക്കാരെ മുഴുവൻ പുറത്തിറക്കുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീവ്ര പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.
.gif)

മറ്റൊരു സംഭവത്തിൽ, എറണാകുളം ടൗണ്‍ ഹാളിനോട് ചേർന്നുള്ള കെട്ടിടത്തിന് തീപിടിച്ചിരുന്നു. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്.
പഴയ കസേരകള്‍ നന്നാക്കി വില്‍ക്കുന്ന ഷോറൂമിനാണ് തീപിടിച്ചത്. വലിയ രീതിയില്‍ തീ ആളിപ്പടര്‍ന്നു. പത്രവിതരണക്കാരാണ് തീപിടിച്ചത് കണ്ട് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചത്. അഞ്ചോളം യൂണിറ്റില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തി. തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടുണ്ട്. സമീപത്ത് പെട്രോൾ പമ്പുകളുള്ളതാണ് ആശങ്ക പരത്തിയത്. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല.
Fire breaks out in KSRTC bus anchal kollam major accident was averted
