( www.truevisionnews.com ) ബംഗളൂരില്‍ കോളേജ് വിദ്യാര്‍ഥിനിയെ അധ്യാപകരും സുഹൃത്തും ചേർന്ന് പലതവണ ബലാത്സംഗം ചെയ്തു. പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. രണ്ട് അധ്യാപകരും ഇവരുടെ സുഹൃത്തും അറസ്റ്റിലായിട്ടുണ്ട്. ഫിസിക്സ് അധ്യാപകനായ നരേന്ദ്രനും ബയോളജി അധ്യാപകനായ സന്ദീപും സുഹൃത്ത് അനൂപും ആണ് അറസ്റ്റിലായത്.
നഗരത്തിലെ സ്വകാര്യ കോളേജില്‍ ജോലി ചെയ്യുന്നവരാണ് ഇവർ. ഇവിടെ തന്നെയാണ് അതിജീവിത പഠിക്കുന്നതും. നോട്ട്സ് പങ്കുവെക്കാനെന്ന വ്യാജേന നരേന്ദ്ര ആദ്യം വിദ്യാര്‍ഥിനിയെ സമീപിച്ചു. തുടര്‍ന്ന് നിരന്തരം സന്ദേശങ്ങള്‍ അയച്ച് സൗഹൃദം സ്ഥാപിച്ചു. ശേഷം പെൺകുട്ടിയെ ബെംഗളൂരുവിലെ അനൂപിന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി. അവിടെ വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. പുറത്തു പറഞ്ഞാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
.gif)

ദിവസങ്ങള്‍ക്ക് ശേഷം, സന്ദീപ് വിദ്യാര്‍ഥിനിയെ കയറിപ്പിടിച്ചു. എന്നാല്‍, വിദ്യാര്‍ഥിനി എതിര്‍ത്തപ്പോള്‍, നരേന്ദ്രയുമൊത്തുള്ള ഫോട്ടോകളും വീഡിയോകളും തന്റെ കൈവശമുണ്ടെന്ന് പറഞ്ഞ് അയാള്‍ ഭീഷണിപ്പെടുത്തി. തുടർന്ന് അനൂപിന്റെ വീട്ടില്‍ വെച്ച് വീണ്ടും ബലാത്സംഗം ചെയ്യുകയായിരുന്നു. തന്റെ മുറിയില്‍ പ്രവേശിക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ കാണിച്ച് വിദ്യാര്‍ഥിനിയെ അനൂപ് ഭീഷണിപ്പെടുത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.
bengaluru rape case teachers arrested bengaluru police
