തിരുവനന്തപുരം: ( www.truevisionnews.com) ‘നല്ല കലാ രൂപങ്ങളും അതിന്റെ സൃഷ്ടാക്കളും ആക്രമണത്തിന് ഇരയായി. തോപ്പിൽ ഭാസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം ഇതിന് ഉദാഹരണം ആണ്’. സംസ്ഥാന സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്കൂൾ വിദ്യാഭ്യാസം കഴിയുന്നതോടെ കല അവസാനിപ്പിക്കുന്ന ഒരു വിഭാഗം ആൾക്കാരെയാണ് ഇന്ന് കാണാൻ സാധിക്കുന്നത്. ഈ വിഷയത്തെ സർക്കാർ ഗൗരവമായി കാണുന്നു.
അവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കും എന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഗ്രോത കലകളുടെയേയും ക്ലാസിക്ക് കലകളുടേയും സംഗമവേദിയായി മാറുകയാണ് ഇത്തവണത്തെ കലോത്സവം . പ്രളയത്തെ അതിജീവിച്ച് കലോത്സവ വേദിയിൽ എത്തിയ കുട്ടികൾ നല്ല മാതൃകയാണ് . മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ രാജൻ , ജി ആർ അനിൽ കുമാർ, വീണ ജോർജ് , എം പി , ജോൺ ബ്രിട്ടാസ് , എം എൽ എ മാരായ ആൻ്റണി രാജു , വി കെ പ്രശാന്ത് , കടകം പ്പള്ളി സുരേന്ദ്രൻ , ജില്ലാ കലക്ടർ അനു കുമാരി ഐ എ എസ് , മേയർ ആര്യ രാജേന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Article by വിപിന്‍ കൊട്ടിയൂര്‍
SUB EDITOR TRAINEE TRUEVISIONNEWS.COM BA Journalism And Mass Communication (Calicut University, NMSM Govt College Kalpetta, Wayanad) PG Diploma Journalism And Communication kerala Media Academy, Kakkanad, Kochi
#Good #art #forms #have #always #been #under #attack #ChiefMinister #PinarayiVijayan