കൈയ്യിലിരിപ്പ് അത്ര ശരിയല്ല...! റോഡരികിൽ ക്ലേ മോഡലിങ് ചെയ്യുന്ന യുവതിയുടെ ശരീരത്തിൽ കയറിപിടിച്ചു, പിന്നാലെ മുങ്ങിയ രണ്ട് പേര്‍ അറസ്റ്റിൽ

കൈയ്യിലിരിപ്പ് അത്ര ശരിയല്ല...! റോഡരികിൽ ക്ലേ മോഡലിങ് ചെയ്യുന്ന യുവതിയുടെ ശരീരത്തിൽ കയറിപിടിച്ചു, പിന്നാലെ മുങ്ങിയ രണ്ട് പേര്‍ അറസ്റ്റിൽ
Jul 15, 2025 01:58 PM | By VIPIN P V

ആലപ്പുഴ: ( www.truevisionnews.com ) ചേര്‍ത്തല കുത്തിയതോട് റോഡരികിൽ ക്ലേ മോഡലിങ് ചെയ്യുന്നതിനായി ക്ലേ തയ്യാറാക്കി നിൽക്കുകയായിരുന്ന യുവതിയെ കയറി പിടിച്ച് ബൈക്കിൽ കടന്നുകളഞ്ഞ യുവാക്കള്‍ പിടിയില്‍. പട്ടണക്കാട് പുത്തന്‍മാളിക കാജുമന്‍സിലില്‍ സിയാദ് (39), തുറവൂര്‍ കൊച്ചുതറയില്‍ വിഷ്ണു എന്നിവരാണ് പിടിയിലായത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രതികളെ കുത്തിയതോട് ഇൻസ്പെക്ടർ ഓഫ് പൊലീസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

കുത്തിയോട് തൈയ്ക്കാട്ടുശ്ശേരി ഫെറി റോഡിലാണ് സംഭവം നടന്നത്. റോഡരികിലാണ് യുവതിയുടെ വീട്. വീടിന് സമീപത്തെ റോഡരികിൽ ക്ലേ മോഡലിങിനായി കളിമണ്ണ് കലക്കി നിൽക്കുന്നതിനിടെ യുവതിയുടെ അടുത്തേക്ക് രണ്ടു പേര്‍ ബൈക്കിലെത്തുകയായിരുന്നു. കുറച്ചു ദൂരം മുന്നോട്ടുപോയശേഷം യുവതിയുടെ അടുത്തേക്ക് തിരിച്ചുവരുകയായിരുന്നു.

തുടര്‍ന്ന് ബൈക്കിന്‍റെ പുറകിലിരുന്ന യുവാവ് ഇറങ്ങി യുവതിയോട് ആരുടേയോ വീട്ടിലേക്ക് വഴി ചോദിച്ചതിനുശേഷം പെട്ടെന്ന് യുവതിയുടെ ശരീരത്തിൽ കയറി പിടിക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ടെത്തിയ മാതാപിതാക്കളെ കണ്ട് ഭയന്ന പ്രതികൾ ബൈക്കിൽ കടന്നുകളഞ്ഞു. സംഭവത്തെ തുടർന്ന് യുവതിയുടെയും മാതാപിതാക്കളുടെയും പരാതിയോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തു. യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയതിനാണ് പൊലീസ് കേസെടുത്തത്. പ്രതികളെ ചേർത്തല കോടതിയിൽ ഹാജരാക്കി.

Holding hands is not right Two men arrested for grabbing a young woman body while modeling clay on the roadside

Next TV

Related Stories
പൊലീസിൽ പരാതി നൽകിയതിന് വീട്ടിൽ അതിക്രമിച്ച് കയറി തീ വച്ചു, പിന്നാലെ വധഭീഷണി മുഴക്കി; പ്രതി പിടിയിൽ

Jul 15, 2025 10:12 PM

പൊലീസിൽ പരാതി നൽകിയതിന് വീട്ടിൽ അതിക്രമിച്ച് കയറി തീ വച്ചു, പിന്നാലെ വധഭീഷണി മുഴക്കി; പ്രതി പിടിയിൽ

ട്ടിൽ അതിക്രമിച്ച് കയറി തീ വക്കുകയും വീട്ടുകാരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി...

Read More >>
സ്കൂൾ സമയ മാറ്റത്തിൽ പിന്നോട്ടില്ല, ബോധ്യപ്പെടുത്താൻ ആരുമായും ചർച്ചക്ക് തയ്യാറെന്ന് മന്ത്രി വി ശിവൻകുട്ടി

Jul 15, 2025 09:14 PM

സ്കൂൾ സമയ മാറ്റത്തിൽ പിന്നോട്ടില്ല, ബോധ്യപ്പെടുത്താൻ ആരുമായും ചർച്ചക്ക് തയ്യാറെന്ന് മന്ത്രി വി ശിവൻകുട്ടി

സ്കൂൾ സമയ മാറ്റത്തിൽ പിന്നോട്ടില്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി...

Read More >>
കണ്ണൂർ പയ്യന്നൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Jul 15, 2025 09:01 PM

കണ്ണൂർ പയ്യന്നൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കണ്ണൂർ പയ്യന്നൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ്...

Read More >>
പൊലീസിനെ വഴിതെറ്റിക്കാന്‍ ഫോണ്‍ ട്രെയിനിലിട്ട് നിയമ വിദ്യാർഥിനി; തിരുവനന്തപുരത്ത് നിന്ന് കാണാതായ 21കാരിയെ മധുരയിൽ കണ്ടെത്തി

Jul 15, 2025 07:10 PM

പൊലീസിനെ വഴിതെറ്റിക്കാന്‍ ഫോണ്‍ ട്രെയിനിലിട്ട് നിയമ വിദ്യാർഥിനി; തിരുവനന്തപുരത്ത് നിന്ന് കാണാതായ 21കാരിയെ മധുരയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് നിന്ന് കാണാതായ തൃശൂർ സ്വദേശിനിയായ 21 കാരിയെ പൊലീസ് മധുരയില്‍ നിന്ന്...

Read More >>
Top Stories

//Truevisionall