തിരുവനന്തപുരം : (truevisionnews.com) ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി തിരിതെളിയിച്ചു.
സദസിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. കലാപ്രതിഭകൾക്ക് വിജയാശംസകൾ നേർന്നു. കേരളത്തിൻ്റെ സാംസ്കാരികലോകത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച എം ടി വാസുദേവൻ നായർക്ക് പ്രണാമം അർപ്പിച്ചു.
കലാപ്രകടനം എന്നതിലുപരി അതിജീവനത്തിൻ്റെ പ്രകടനം. സാംസ്കാരിക ഉന്നമനത്തിന് മുന്നിൽ നിന്ന് നയിക്കേണ്ടവരാണ് ഓരോ മത്സരാർത്ഥികളും .
കേവല വൈജ്ഞാനിക വിദ്യാഭ്യാസമല്ല വ്യക്തിത്വവികാസത്തിനുതകുന്നതാണ് ഇത്തരത്തിലെ ഓരോ മേളകളും. ഒരു മനുഷ്യ മനസിൻ്റെ നന്മ കലയിലൂടെ വീണ്ടെടുക്കാം.
തോപ്പിൽ ഭാസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം എത്രമാത്രം ആക്കമുള്ളതാണ്. സ്കൂൾ വിദ്യാഭ്യാസത്തോടെ കലവിടുന്നവരുണ്ട്.
ഇത് ഗൗരവതരമായി കലാ കേരളം ചർച്ച ചെയ്യണം. സമൂഹത്തിൻ്റെ ആത്മാംശത്തിൻ്റെ സർഗാത്മക പ്രതിഫലനമാണ് കലാരൂപങ്ങൾ.
മനുഷ്യ സമൂഹത്തിൻ്റെ ഐക്യത്തെ ഊട്ടിയുറപ്പിക്കുന്നതാണ് ഇത്തരം കലാമേളകൾ എന്ന് അദ്ദേഹം ഊന്നി പറഞ്ഞു കൊണ്ട് അവസാനിപ്പിച്ചു.
- ശിവാനി ആർ
Article by Sivani R
ICJ Calicut Press Club 8078507808
#Such #art #fairs #strengthen #unity #human #society #Chief #Minister