#kushboosunda | അണ്ണാ സർവകലാശാലയിലെ പീഡനത്തിൽ പ്രതിഷേധം: ഖുശ്‌ബു അറസ്റ്റിൽ

#kushboosunda | അണ്ണാ സർവകലാശാലയിലെ പീഡനത്തിൽ പ്രതിഷേധം: ഖുശ്‌ബു അറസ്റ്റിൽ
Jan 3, 2025 02:20 PM | By Athira V

( www.truevisionnews.com) ണ്ണാ യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിൽ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച മഹിളാ മോർച്ച നേതാക്കളെ അറസ്റ്റ് ചെയ്തു. നടി ഖുശ്ബു ഉൾപ്പടെ ഉള്ളവരാണ് മധുരയിൽ അറസ്റ്റിലായത്.

പ്രതിഷേധ റാലി നടത്താൻ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. നിരോധനാജ്ഞ ലംഘിച്ച് ഖുശ്ബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം പ്രതിഷേധം നടത്തിയതോടെയാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത്. മധുരയിൽ നിന്ന് ചെന്നൈയിലേക്ക് റാലി നടത്താനായിരുന്നു മഹിളാ മോർച്ചയുടെ ശ്രമം.

ഡിസംബർ 23 നാണ് അണ്ണാ സർവകലാശാല ക്യാംപസിൽ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായത്. പള്ളിയിൽ പോയ പെൺകുട്ടി സുഹൃത്തിനൊപ്പം ക്യാംപസിലേക്ക് പോകുന്നതിനിടെയാണ് സംഭവമുണ്ടായത്.

ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദിച്ച് അവശനാക്കിയതിന് ശേഷമായിരുന്നു ക്രൂരപീഡനം. കോട്ടുപുരം സ്വദേശി ജ്ഞാനശേഖര(37)നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

യൂണിവേഴ്സിറ്റിക്ക് സമീപത്തായി കഴിഞ്ഞ കുറേ വർഷങ്ങളായി വഴിയോരക്കട നടത്തുന്ന ജ്ഞാനശേഖരൻ ആണ് വിദ്യാർത്ഥിനിയെ ക്രൂരമായി പീഡിപ്പിച്ചത്. സംഭവം നടന്ന ദിവസം മതിൽ ചാടി പ്രതി കാമ്പസിന് അകത്ത് കടന്നെന്നാണ് പൊലീസ് കണ്ടെത്തൽ.

സംഭവം നടക്കുന്ന സമയത്ത് കാമ്പസിനക്കത്തെ സിസിടിവി പ്രവർത്തനരഹിതമായതും ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. അന്വേഷണത്തിൽ നിരവധി സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ ജ്ഞാനശേഖരന്റെ ഫോണിൽ നിന്ന് ലഭിച്ചു.

#anna #university #sexualassault #kushboosundar #detained #during #protest

Next TV

Related Stories
#brideabsconded | ഇപ്പോ വരവേ...!  വിവാഹ ചടങ്ങിനിടെ ബാത്ത്റൂമിൽ പോയി വരാമെന്ന് വധു, സ്വർണവും പണവുമായി മുങ്ങി

Jan 5, 2025 07:49 AM

#brideabsconded | ഇപ്പോ വരവേ...! വിവാഹ ചടങ്ങിനിടെ ബാത്ത്റൂമിൽ പോയി വരാമെന്ന് വധു, സ്വർണവും പണവുമായി മുങ്ങി

40കാരനായ വരൻ കമലേഷ് കുമാർ ആദ്യ ഭാര്യയെ നഷ്ടമായതിനെ തുടർന്നാണ് രണ്ടാം വിവാഹത്തിന്...

Read More >>
#murdercase | 'അമ്മാവാ, ഞാന്‍ എല്ലാവരേയും കൊന്നു'; അമ്മയേയും നാല് സഹോദരിമാരേയും കൊന്നശേഷം പ്രതിയുടെ ഫോണ്‍ കോള്‍

Jan 4, 2025 10:56 PM

#murdercase | 'അമ്മാവാ, ഞാന്‍ എല്ലാവരേയും കൊന്നു'; അമ്മയേയും നാല് സഹോദരിമാരേയും കൊന്നശേഷം പ്രതിയുടെ ഫോണ്‍ കോള്‍

കൊലപാതകങ്ങളില്‍ തന്റെ പിതാവിനും പങ്കുണ്ടെന്നും അര്‍ഷാദ് 6.5 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വിഡിയോയില്‍ പറയുന്നുണ്ട്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ്...

Read More >>
#raped | ഇൻസ്റ്റ​ഗ്രാമിലൂടെ ബന്ധം, പിന്നലെ അഞ്ചാംക്ലാസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്  പതിനാറുകാരൻ

Jan 4, 2025 10:31 PM

#raped | ഇൻസ്റ്റ​ഗ്രാമിലൂടെ ബന്ധം, പിന്നലെ അഞ്ചാംക്ലാസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് പതിനാറുകാരൻ

ധനാസുര ​ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടിയെ ചൊവ്വാഴ്ച മുതൽ കാണാതായിരുന്നു. കുടുംബം പോലീസിൽ പരാതി നൽകുകയും...

Read More >>
#firecracker | പടക്കനിർമാണ ശാലയിൽ സ്ഫോടനം; ആറ് മരണം

Jan 4, 2025 04:00 PM

#firecracker | പടക്കനിർമാണ ശാലയിൽ സ്ഫോടനം; ആറ് മരണം

കെട്ടിടത്തിലെ നാല് മുറികൾ തകർന്നതായും ഉദ്യോ​ഗസ്ഥർ...

Read More >>
#crime | സ്റ്റേഷനിൽ പരാതി പറയാനെത്തിയ യുവതിക്ക് പീഡനം;  പൊലീസ് സൂപ്രണ്ട് 14 ദിവസത്തെ റിമാൻഡിൽ

Jan 4, 2025 01:28 PM

#crime | സ്റ്റേഷനിൽ പരാതി പറയാനെത്തിയ യുവതിക്ക് പീഡനം; പൊലീസ് സൂപ്രണ്ട് 14 ദിവസത്തെ റിമാൻഡിൽ

ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ യുവതിയെ കണ്ടെത്തിയ പൊലീസ് സംഘം പരാതി എഴുതി വാങ്ങുകയായിരുന്നു....

Read More >>
Top Stories