#keralaschoolkalolsavam2025 | കലോത്സവത്തിന് ദാഹജലമൊരുക്കി വാട്ടർ അതോറിറ്റി

#keralaschoolkalolsavam2025 | കലോത്സവത്തിന് ദാഹജലമൊരുക്കി വാട്ടർ അതോറിറ്റി
Jan 5, 2025 03:30 PM | By Athira V

തിരുവനന്തപുരം : ( www.truevisionnews.com) കലോത്സവത്തിൻ്റെ ഭക്ഷണ വേദിയായ പുത്തരിക്കണ്ടത്ത് വിപുലമായ കുടിവെള്ള സൗകര്യമാണ് വാട്ടർ അതോറിറ്റി ഒരുക്കിയിരിക്കുന്നത്.

നാല് നേരം ഇരുപതിനായിരത്തോളം പേർക്ക് ഭക്ഷണ വിതരണം നടക്കുന്ന മൈതാനത്ത്, നാൽപ്പതിനായിരം ലിറ്റർ സ്റ്റോറേജ് സജ്ജീകരിച്ചിട്ടുണ്ട്.

ജലത്തിൻ്റെ ലഭ്യത ഉറപ്പു വരുത്താൻ ടാങ്കുകളും വിവിധയിടങ്ങളിലായി സ്ഥാപിച്ചിരിക്കുകയാണ്. പുത്തരിക്കണ്ടം മുതൽ പഴവങ്ങാടിയിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴിയിൽ പുതിയൊരു പൈപ്പ്കണക്ഷനിലൂടെ ടാങ്കുകളിൽ ജലം നിറയ്ക്കുന്നതിനുള്ള സംവിധാനവുമുണ്ട്.

24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും വാട്ടർ അതോറിറ്റി സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികളുടെ താമസസൗകര്യം ഒരുക്കിയിരിക്കുന്ന സ്കൂളുകൾ സന്ദർശിച്ച്, പൈപ്പ് കണക്ഷൻ ഇല്ലാത്ത സ്കൂളുകളിൽ കോർപ്പറേഷൻ്റെ ടാങ്ക് വഴി ജലവിതരണം ഉറപ്പു വരുത്താൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.

വാട്ടർ അതോറിറ്റിയുടെ ക്വാളിറ്റി കൺട്രോൾ വിങ് എല്ലാദിവസവും ഭക്ഷണവിതരണം നടക്കുന്ന പുത്തരിക്കണ്ടം മൈതാനത്ത് കുടിവെള്ള പരിശോധന നടത്തുന്നു. ജലത്തിലെ ക്ലോറിൻ്റെ അംശം പരിശോധിക്കുന്നതിന് കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥർക്ക് ആർ സി കിറ്റും ലഭ്യമാക്കിയിട്ടുണ്ട്. ഓരോ മണിക്കൂറും പരിശോധന നടത്തുന്നുണ്ട്.

#Water #authority #prepared #drinking #water #for #arts #festival #keralaschoolkalolsavam2025

Next TV

Related Stories
#keralaschoolkalolsavam2025  | രണ്ടാം വട്ടവും ജയം കൈവിടാതെ ആഷിന്ത്

Jan 6, 2025 10:03 PM

#keralaschoolkalolsavam2025 | രണ്ടാം വട്ടവും ജയം കൈവിടാതെ ആഷിന്ത്

കോഴിക്കോട് പറയഞ്ചേരി ജി.ബി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിയായ ആഷിന്ത് നാലുവർഷമായി ഓട്ടൻതുള്ളൽ...

Read More >>
#keralaschoolkalolsavam2025 | നാലാം ദിനം; എച്ച് എസ് വിഭാഗം സംഘനൃത്തം നാളെ

Jan 6, 2025 09:58 PM

#keralaschoolkalolsavam2025 | നാലാം ദിനം; എച്ച് എസ് വിഭാഗം സംഘനൃത്തം നാളെ

കാർത്തിക തിരുനാൾ തിയേറ്ററിലെ അച്ചൻകോവിലാർ വേദിയിൽ രാവിലെ 9.30 ന് എച്ച് എസ് എസ് വിഭാഗത്തിന്റെ ചവിട്ടു നാടകം...

Read More >>
#keralaschoolkalolsavam2025 | ഫീനിക്സ് പക്ഷികളായി സർവ്വോദയയുടെ കോൽക്കളി ടീം

Jan 6, 2025 09:53 PM

#keralaschoolkalolsavam2025 | ഫീനിക്സ് പക്ഷികളായി സർവ്വോദയയുടെ കോൽക്കളി ടീം

അവർക്ക് പറയാനുള്ളത് ഒരു ഉയർത്തെഴുന്നേൽപ്പിന്റെ...

Read More >>
#keralaschoolkalolsavam2025 | പ്രത്യുഷിന് അനന്തപുരി കലോത്സവത്തോടെ പടിയിറക്കം ; കേരള നടനത്തിൽ എ ഗ്രേഡ് കുച്ചുപ്പുടിയിൽ നാളെ മത്സരം

Jan 6, 2025 08:37 PM

#keralaschoolkalolsavam2025 | പ്രത്യുഷിന് അനന്തപുരി കലോത്സവത്തോടെ പടിയിറക്കം ; കേരള നടനത്തിൽ എ ഗ്രേഡ് കുച്ചുപ്പുടിയിൽ നാളെ മത്സരം

ജീവിത ദുഃഖങ്ങൾ പ്രത്യുക്ഷിനെ തളർത്തിയെങ്കിലും നിശ്ചയദാർഢ്യം കൈമുതലാക്കി കലോത്സവ വേദിയിലേക്ക്...

Read More >>
#keralaschoolkalolsavam2025 | ആവേശം വാനോളം; സ്വർണ കപ്പ് ആർക്ക്, മൂന്നാം ദിനത്തിൽ കലോത്സവ നഗരിയിൽ കണ്ണൂർ കരുത്ത്

Jan 6, 2025 08:34 PM

#keralaschoolkalolsavam2025 | ആവേശം വാനോളം; സ്വർണ കപ്പ് ആർക്ക്, മൂന്നാം ദിനത്തിൽ കലോത്സവ നഗരിയിൽ കണ്ണൂർ കരുത്ത്

കലോത്സവ വേദികളിൽ വർഷങ്ങളായി മികച്ച മുന്നേറ്റം സൃഷ്ടിക്കുന്ന പ്രമുഖ സ്കൂളാണ് ആലത്തൂർ ബി എസ്...

Read More >>
#keralaschoolkalolsavam2025 | ഇംഗ്ലീഷ് രചനകളിൽ ശിവാനിയാണ് സ്റ്റാർ

Jan 6, 2025 08:07 PM

#keralaschoolkalolsavam2025 | ഇംഗ്ലീഷ് രചനകളിൽ ശിവാനിയാണ് സ്റ്റാർ

ആദ്യമായാണ് സംസ്ഥാന കലോത്സവത്തിൽ ശിവാനി പങ്കെടുക്കുന്നത്....

Read More >>
Top Stories