വടകര: (truevisionnews.com) സർഗാലയ അന്താരാഷ്ട്ര ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി ഇന്ന് താജുദ്ധീൻ വടകര അവതരിപ്പിക്കുന്ന ഇശൽ നിശ.
പ്രമുഖ മാപ്പിളപ്പാട്ട് ഗായകനും വടകരയുടെ അഭിമാനവുമായ താജുദ്ധീനും സംഘവും അവതരിപ്പിക്കുന്ന ഇശൽ നിശ 'ഖൽബാണ് ഫാത്തിമ' എന്ന ഹിറ്റ് ആൽബത്തിന്റെ 20 വർഷത്തിലേക്കു എത്തിനിൽക്കുകയാണ്.
എസ് ഐ എ സി എഫ് 2024 ന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ ഫ്‌ളോട്ടിങ് സ്റ്റേജിലാണ് ഈ ലൈവ് പെർഫോമൻസ് അരങ്ങേറുന്നത്.
ജനുവരി 6 വരെയുള്ള കലാ കരകൗശല മേളയിൽ എല്ലാ വൈകുന്നേരങ്ങളിലും കലാ-സാംസ്ക്കാരിക പരിപാടികൾ അരങ്ങേറുന്നുണ്ട്.
#Mappilapat #singer #Tajuddeen #team #present #'KhalbanFatima' #today #Sargalaya #venue.