തിരുവനന്തപുരം: ( www.truevisionnews.com) തെയ്യങ്ങളുടെയും തോറ്റംപാട്ടുകളുടെയും ലോകത്തുനിന്നും സംസ്ഥാന കലോത്സവ വേദി വരെ എത്തി നില്കുകയാണ് എടൂർ സെൻ്റ് മേരീസ് സ്കൂളിലെ അദ്വൈത്.
തെയ്യങ്ങൾക്ക് പേരുകേട്ട കണ്ണൂരിലെ മലയോരഗ്രാമമായ ഇരിട്ടിയിൽ നിന്നാണ് വരുന്നത്. ആദ്യമായി സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്ന അദ്വൈത് ചാക്യാർകൂത്ത് വിഭാഗത്തിലാണ് മത്സരിക്കുന്നത്.
രണ്ടുവർഷമായി ചാക്യാർകൂത്ത് അഭ്യസിക്കുന്ന അദ്വൈത് അനുഷ്ഠാനകലയായ തെയ്യത്തിന്റെ കടുത്ത ആരാധകനാണ്. ചെറുപ്പം തൊട്ട് തന്നെ തോറ്റംപാട്ടിന്റെ ഈരടികൾ ചൊല്ലുവാനായി ശ്രമിക്കുമായിരുന്നു എന്നും അവതരണ സമയത്ത് ഇത് ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും അദ്വൈത് ഓർത്തു.
പത്താംതരം വരെ മറ്റു മത്സരങ്ങളിൽ പങ്കെടുത്ത് ജില്ലാതലം വരെ മത്സരിച്ചിട്ടുണ്ട്. ഇത് സഭാകമ്പം കുറയ്ക്കുന്നതിനും ആത്മവിശ്വാസത്തോടെ അവതരിപ്പിക്കുന്നതിനും ഒരുപാട് സഹായിച്ചിട്ടുണ്ട്.
പ്രധാനമായും അച്ചടി ഭാഷയാണ് അവതരണ സമയത്ത് ഉപയോഗിക്കാറുള്ളത്. അതിനാൽ കണ്ണൂർ ഭാഷാശൈലി ഒരു തടസ്സമായിരുന്നു. കഠിന പരിശ്രമത്തിലൂടെ ഇതിനെ മറികടക്കാൻ അദ്വൈതിന് സാധിച്ചു. ആക്ഷേപഹാസ്യം ചാക്യാർകൂത്തിന്റെ ഒരു പ്രധാന ഭാഗമാണ്. കാണികളുമായി സംവദിക്കുന്നതാണ് ഇതിൻറെ കാതൽ.
ഇതൊരിക്കലും മുൻ തയ്യാറെടുപ്പോടുകൂടി ചെയ്യാൻ സാധിക്കില്ല. ഇത് പരമാവധി കാണികളെ വേദനിപ്പിക്കാത്ത തരത്തിൽ ചെയ്യാൻ ശ്രമിക്കാറുണ്ടെന്നും മനസ്സ് തുറന്നു. മിഴാവാണ് ചാക്യാർകൂത്ത് അവതരണ സമയത്ത് പ്രധാനമായും ഉപയോഗിക്കുന്ന വാദ്യോപകരണം. കലാമണ്ഡലം ജിഷ്ണു ആണ് മിഴാവ് വായിച്ചിരിക്കുന്നത്.
അധ്യാപകരുടെയും മാതാപിതാക്കളുടെയും പൂർണ്ണ പിന്തുണയോടെയാണ് സംസ്ഥാന കലോത്സവത്തിന്റെ വേദിയിൽ എത്തിയിരിക്കുന്നത്.
അധ്യാപകൻ ഡെന്നി സാറിൻ്റെയും പ്രധാനാധ്യാപക ലിൻസി പി സാമിന്റെയും സ്നേഹവും പിന്തുണയും അദ്ദേഹത്തിൻറെ മാതാപിതാക്കൾ ഓർത്തു.
എടൂർ സെൻറ് മേരീസ് സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയായ രണ്ടു വർഷമായി കലാമണ്ഡലം അഭിജോഷ് സാറിന് കീഴിൽ ചാക്യാർകൂത്ത് ശാസ്ത്രീയമായി അഭ്യസിച്ചു വരികയാണ്' .
സാഹചര്യങ്ങൾ അനുകൂലമായി വരികയാണെങ്കിൽ ഇനിയും കലാരംഗത്ത് തുടരാൻ താൽപര്യം ഉണ്ടെന്നു പറഞ്ഞു. ഇരിട്ടി സ്വദേശികളായ സതീഷിന്റെയും സീനയുടെയും മകനാണ്.
Article by Sivani R
ICJ Calicut Press Club 8078507808
#From #the #world #Theiyas #and #Totampats #to #the #state #arts #festival