തിരുവനന്തപുരം : ( www.truevisionnews.com) സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്റ്റി വിഭാഗം ലളിത ഗാനത്തിലും ഒപ്പനയിലും എ ഗ്രേഡ് നേടി മിൻഹ ഫാത്തിമ.
വയനാട് ഡബ്ല്യൂ ഒ എച്ച് എസ് എസ് പിണങ്ങോട് സ്കൂളിലെ പ്ലസ് ടു ഹുമാനിറ്റീസ് വിദ്യാർത്ഥിയാണ് മിൻഹ.
ഈ കൊച്ചു കലാ കാരിയുടെ ഹാട്രിക് വിജയമാണ് ഇക്കൊല്ലം പൂർത്തിയായത്. 12 വർഷമായി ലളിത ഗാനത്തിൽ വിജയ സുർസോങ് എന്ന അധ്യാപകന് കീഴിൽ പരിശീലനം നേടി വരുകയാണ്.
പ്രാദേശിക ഗാനമേള ബാന്റ് ടീമുകളായ രാഗ്തരംഗ് വയനാട് ഡ്രീംസ് എന്നിവരുടെ കൂടെ താൽക്കാലികമായി സ്റ്റേജ് പരിപാടികൾക്ക് മിൻഹ പങ്കെടുക്കാറുണ്ട്.
അച്ഛൻ അഷ്‌റഫും ഗാനമേള പരിപാടികൾക്ക് പോകാറുണ്ട്. കുടുംബത്തിന്റെയും അധ്യാപകരുടെയും പ്രോത്സാഹനം മിൻഹയുടെ വിജയത്തിന് സഹായകമായി.
കല്പറ്റ മുട്ടിൽ സ്വദേശിയായ അഷ്‌റഫ്, ജമീല ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ മിൻസിയ മിഷ്ബ.
Article by വിപിന്‍ കൊട്ടിയൂര്‍
SUB EDITOR TRAINEE TRUEVISIONNEWS.COM BA Journalism And Mass Communication (Calicut University, NMSM Govt College Kalpetta, Wayanad) PG Diploma Journalism And Communication kerala Media Academy, Kakkanad, Kochi
#Twice #as #sweet #Minha #with #Agrade #in #LalithaGanam #and #Oppana