#Uzhunuvada | വൈകുന്നേരത്തെ ചായക്ക് ഒരു സോഫ്റ്റ് കടിയായാലോ? നല്ല മൊരിഞ്ഞ ഉഴുന്നുവട ഉണ്ടാക്കി നോക്കാം

#Uzhunuvada | വൈകുന്നേരത്തെ ചായക്ക് ഒരു സോഫ്റ്റ് കടിയായാലോ? നല്ല മൊരിഞ്ഞ ഉഴുന്നുവട ഉണ്ടാക്കി നോക്കാം
Jan 2, 2025 09:51 PM | By Jain Rosviya

(truevisionnews.com) വൈകുന്നേരത്തെ ചായക്ക് ഒരു സോഫ്റ്റ് കടിയായാലോ? നല്ല മൊരിഞ്ഞ ഉഴുന്നുവട വീട്ടിൽ ഉണ്ടാക്കി നോക്കാം

ചേരുവകൾ

ഉഴുന്ന് പരിപ്പ് - 2 കപ്പ്

വറുത്ത അരിപ്പൊടി - 1/4 കപ്പ്

ഉപ്പ് -ആവശ്യത്തിന്

കായപ്പൊടി – 1/2 ടീസ്പൂൺ

സവാള –ഒന്ന് ചെറുതായി അരിഞ്ഞത്

പച്ചമുളക് – 1 എണ്ണം ചെറുതായി അരിഞ്ഞത്

വറ്റൽമുളക് – 1 എണ്ണം ചെറുതായി അരിഞ്ഞത്

കുരുമുളക് – 1 ടീസ്പൂൺ

കറിവേപ്പില – ആവശ്യത്തിന്

ഇഞ്ചി – 1 കഷണം,

ഓയിൽ – ആവശ്യത്തിന്

വെള്ളം -ആവശ്യത്തിന്

തയാറാക്കും വിധം

എണ്ണ നന്നായി ചൂടായാൽ തീ കുറച്ചു വയ്ക്കുക. കൈ രണ്ടും നനച്ച ശേഷം വലിയൊരു ഉരുള മാവെടുത്തു ഉരുട്ടി വിരൽ നനച്ചു വടയുടെ നടുവിൽ വലിയൊരു ദ്വാരം ഇടുക.

എന്നിട്ട് എണ്ണയിലിട്ട് ചെറിയ തീയിൽ ഗോൾഡൻ ബ്രൗൺ ആകുമ്പോൾ വറത്തു കോരുക. ചമ്മന്തി അല്ലെങ്കിൽ സാമ്പാർ കൂട്ടി കഴിക്കാം.

ഈ മാവ് കൈ കൊണ്ട് നന്നായി 5 മിനിറ്റ് അടിച്ചു പതപ്പിച്ച ശേഷം 5 മണിക്കൂർ പുളിക്കാനായി മാറ്റിവയ്ക്കുക. അരിപ്പൊടിയും ബാക്കി ചേരുവകളും ചേർത്ത് വടയുടെ കൂട്ട് തയാറാക്കുക.

ഉഴുന്ന് നന്നായി കഴുകി ഒരു മണിക്കൂർ കുതിരാൻ വയ്ക്കുക. വെള്ളം ഊറ്റിക്കളഞ്ഞ ശേഷം ഒന്നോ രണ്ടോ സ്പൂൺ വെള്ളം മാത്രം ചേർത്ത് നാല് തവണയായി മിക്സിയിൽ നന്നായി അരച്ചെടുക്കുക.

#How #about #soft #bite #afternoon #tea #Lets #try #make #good #crunchy #Uzhunuvada #home

Next TV

Related Stories
Top Stories