(truevisionnews.com) പലതരത്തിലുള്ള പോഷകങ്ങളുടേയും വൈറ്റമിനുകളുടേയും കലവറയാണ് കാടമുട്ട. ഇതുണ്ടെങ്കിൽ ചപ്പാത്തിക്കും ചോറിനും ഇനി വേറെ കറി വേണ്ട. വളരെ എളുപ്പത്തിൽ കാടമുട്ട റോസ്റ്റ് തയാറാക്കി നോക്കിയാലോ
ചേരുവകൾ
സവാള - 2 എണ്ണം
പച്ചമുളക് - 2 എണ്ണം
വേപ്പില - ആവശ്യത്തിന്
ഇഞ്ചി -ചെറിയ കഷ്ണം
വെളുത്തുള്ളി
തക്കാളി -2 എണ്ണം
മുളക്പൊടി 1.1/2 ടിസ്പൂൺ
മല്ലിപൊടി - 1 ടീസ്പൂൺ
മഞ്ഞൾപൊടി - 1/2 ടീസ്പൂൺ
കുരുമുളകുപൊടി - 1/2 ടീസ്പൂൺ
വെളിച്ചെണ്ണ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
തയാറാക്കുംവിധം
കാടമുട്ടകൾ പുഴുങ്ങി തോട് കളഞ്ഞ് മാറ്റി വയ്ക്കുക. സവാള മൂപ്പിക്കാൻ ഇട്ടതിലേക്ക് പച്ചമുളക്,വേപ്പില, ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത്,പിന്നെ പൊടികളും ഉപ്പും ചേർത്ത് ഇളം ബ്രൗൺ നിറമാകുന്നതുവരെ ഇളക്കുക.
അതിലേക്ക് മിക്സിയിൽ അടിച്ചെടുത്ത തക്കാളിപേസ്റ്റ് ചേർത്ത് ചെറുതീയിൽ അടച്ചുവെച്ച് വേവാൻ വയ്ക്കുക.
ശേഷം പുഴുങ്ങിവച്ച കാടമുട്ടകൾ ഇട്ട് ഒന്നുടെ അടച്ചുവച്ച് വേവിക്കുക. നല്ല ചൂട് കാടമുട്ട റോസ്റ്റ് റെഡി.
#No #more #curry #chapati #rice #kada #egg #roast #prepared #very #easily