(truevisionnews.com) ദോശയും ചപ്പാത്തിയുമൊക്കെ കഴിച്ച് മടുത്തോ? എങ്കിൽ വളരെ എളുപ്പത്തിൽ രുചികരമായ ഉപ്പുമാവ് തയാറാക്കിനോക്കാം.
റവ - 1 കപ്പ്
വെള്ളം - 1 1/2 കപ്പ്
സവാള - 1 ചെറുതായി അരിഞ്ഞത്
കാരറ്റ് - 1/4 കപ്പ്
ഇഞ്ചി - 1 ടീസ്പൂണ്
പച്ചമുളക് - 2 എണ്ണം
വറ്റൽമുളക് - 1 എണ്ണം
വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
കടുക് - 1/2 ടീസ്പൂണ്
കറിവേപ്പില - 1തണ്ട്
ഉപ്പ് - 3/4 ടീസ്പൂണ്
തയാറാക്കുന്ന വിധം
ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ചേർക്കുക. കടുക് ചേർത്ത് പൊട്ടിയതിന്, ശേഷം ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് 15 മുതൽ 30 സെക്കൻഡ് വരെ വഴറ്റുക.
അരിഞ്ഞ സവാള, കാരറ്റ്, ചുവന്ന മുളക് എന്നിവ ചേർക്കാം. സവാള മൃദുവാകുന്നതുവരെ വഴറ്റുക. തീ കുറച്ച് തിളച്ച വെള്ളം ചേർക്കാം.
ചെറിയ തീയിൽ റവയും ഉപ്പും ചേർത്ത് 3 മിനിറ്റ് വഴറ്റുക. കട്ടകളൊന്നുമില്ലാതെ ഉടനടി ഇളക്കി യോചിപ്പിക്കാം. അടപ്പ് അടച്ച് ഒന്നര മിനിറ്റ് വേവിക്കുക.
തീ ഓഫ് ചെയ്ത് 5 മിനിറ്റ് വയ്ക്കുക. 5 മിനിറ്റിന് ശേഷം നെയ്യും പഞ്ചസാരയും ചേർത്ത് നന്നായി യോജിപ്പിക്കുക. രുചികരമായ ഉപ്പുമാവ് തയാർ. ചൂടോടെ വിളമ്പാം
#Lets #try #prepare #delicious #upma #fruit #sugar