കാത്തിരിപ്പും കണ്ണീരിൽ; മു​ങ്ങി​ മ​രി​ച്ച മകന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തുംമു​മ്പ് മാ​താ​വ് ജീ​വ​നൊ​ടു​ക്കി

കാത്തിരിപ്പും കണ്ണീരിൽ; മു​ങ്ങി​ മ​രി​ച്ച മകന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തുംമു​മ്പ് മാ​താ​വ് ജീ​വ​നൊ​ടു​ക്കി
Jul 28, 2025 10:19 AM | By Athira V

ബം​ഗ​ളൂ​രു: ( www.truevisionnews.com ) മ​ക​ൻ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​തി​ൽ മ​നം​നൊ​ന്ത് മാ​താ​വ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ന്ന​തി​ന് മു​മ്പ് ത​ടാ​ക​ത്തി​ൽ ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്തു. ചി​ക്ക​മ​ഗ​ളൂ​രു ജി​ല്ല​യി​ൽ ക​ലാ​സ താ​ലൂ​ക്കി​ലെ കൊ​ള​മ​ഗെ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. സി. ​ര​വി​ക​ല​യാ​ണ് (48) മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് പി​ക്ക​പ്പ് വാ​ൻ നി​യ​ന്ത്ര​ണം​വി​ട്ട് ഭ​ദ്ര ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞ് ര​വി​ക​ല​യു​ടെ മ​ക​ൻ ഷാ​മ​ന്ത് (23) മ​രി​ച്ചി​രു​ന്നു. ഷാ​മ​ന്താ​യി​രു​ന്നു പി​ക് അ​പ് വാ​ൻ ഓ​ടി​ച്ചി​രു​ന്ന​ത്.

തൊ​ഴി​ലാ​ളി​ക​ളെ കാ​പ്പി​ത്തോ​ട്ട​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന ജോ​ലി​യാ​യി​രു​ന്നു ഷാ​മ​ന്തി​ന്റേ​ത്. ജോ​ലി​ക്ക് ക​ലാ​സ​യി​ലേ​ക്ക് പോ​യി ഗ്രാ​മ​ത്തി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. തു​ട​ർ​ച്ച​യാ​യ മ​ഴ ഭ​ദ്ര ന​ദി​യി​ൽ​നി​ന്ന് വാ​ഹ​നം ഉ​യ​ർ​ത്താ​നു​ള്ള പ്ര​വ​ർ​ത്ത​ന​ത്തെ​യും ത​ട​സ്സ​പ്പെ​ടു​ത്തി.

ഭ​ദ്ര ന​ദി​ക്ക​ര​യി​ലേ​ക്ക് എ​ത്തി​യ ഷാ​മ​ന്തി​ന്റെ അ​മ്മ മ​ക​നെ ഓ​ർ​ത്ത് ക​ണ്ണീ​രോ​ടെ ഇ​രി​ക്കു​ക​യാ​യി​രു​ന്നു. മ​ക​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ന്ന​തി​നു​മു​മ്പ് രാ​ത്രി​യി​ൽ വീ​ടി​ന് പി​ന്നി​ലെ ത​ടാ​ക​ത്തി​ൽ ചാ​ടി അ​വ​ർ ആ​ത്മ​ഹ​ത്യ ചെ​യ്തു. ഇ​തു​സം​ബ​ന്ധി​ച്ച് ക​ലാ​സ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

Mother commits suicide before finding son's body after drowning

Next TV

Related Stories
ബസ് സർവീസ് നിർത്തും....? ഓ​ഗസ്റ്റ് അഞ്ച് മുതൽ അനിശ്ചിതകാല പണിമുടക്ക്; മുന്നറിയിപ്പുമായി കർണാടക കെഎസ്ആർടിസി ജീവനക്കാർ

Jul 28, 2025 01:50 PM

ബസ് സർവീസ് നിർത്തും....? ഓ​ഗസ്റ്റ് അഞ്ച് മുതൽ അനിശ്ചിതകാല പണിമുടക്ക്; മുന്നറിയിപ്പുമായി കർണാടക കെഎസ്ആർടിസി ജീവനക്കാർ

ഓ​ഗസ്റ്റ് അഞ്ച് മുതൽ അനിശ്ചിതകാല പണിമുടക്ക്, മുന്നറിയിപ്പുമായി കർണാടക കെഎസ്ആർടിസി...

Read More >>
മലയാളി കന്യാസ്ത്രീമാരുടെ അറസ്റ്റ്: പാർലമെന്റിന് മുന്നിൽ ഇടത് എംപിമാരുടെ പ്രതിഷേധം

Jul 28, 2025 12:36 PM

മലയാളി കന്യാസ്ത്രീമാരുടെ അറസ്റ്റ്: പാർലമെന്റിന് മുന്നിൽ ഇടത് എംപിമാരുടെ പ്രതിഷേധം

ഛത്തീസ്ഗഢിലെ മലയാളി കന്യാസ്ത്രീമാരുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇടതുപക്ഷ എംപിമാർ പാർലമെന്റിന് മുമ്പിൽ പ്രതിഷേധിച്ചു....

Read More >>
കന്യാസ്ത്രീകളുടെ അറസ്റ്റ്: സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ. സുധാകരൻ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

Jul 28, 2025 08:46 AM

കന്യാസ്ത്രീകളുടെ അറസ്റ്റ്: സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ. സുധാകരൻ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

കന്യാസ്ത്രീകളുടെ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ അടിയന്തപ്രമേയത്തിന് നോട്ടീസ് നൽകി കേരള...

Read More >>
പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍; പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച

Jul 28, 2025 07:03 AM

പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍; പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച

പഹല്‍ഗാം ഭീകരാക്രമണവും ഓപ്പറേഷന്‍ സിന്ദൂറും സംബന്ധിച്ച വിശദമായ ചര്‍ച്ച ഇന്ന് പാര്‍ലമെന്റില്‍ നടക്കും. ലോക്‌സഭയിലാണ് ചര്‍ച്ചയാരംഭിക്കുക....

Read More >>
Top Stories

//Truevisionall