#uzhunnuvada | ഇന്ന് നാലുമണി ചായക്കൊപ്പം ഉഴുന്ന് വട തയ്യാറാക്കാം...

#uzhunnuvada | ഇന്ന് നാലുമണി ചായക്കൊപ്പം ഉഴുന്ന് വട തയ്യാറാക്കാം...
Dec 23, 2024 02:43 PM | By Susmitha Surendran

(truevisionnews.com) ഇന്ന് വൈകുന്നേരം വീട്ടിൽ ഒരു ഉഴുന്ന് വട ഉണ്ടാക്കാം.

ആവശ്യം വേണ്ട ചേരുവകൾ

ഉഴുന്ന്- 2കപ്പ്

അരിപ്പൊടി- 3 ടേബിൾസ്പൂൺ വറുത്തത്

കുരുമുളക്- അര ടീസ്പൂൺ

സാമ്പാർപൊടി- ഒരു ടീസ്പൂൺ

ഇഞ്ചി- ഒരു ചെറിയ കഷ്ണം

കറിവേപ്പില- ഒരു തണ്ട്

പച്ചമുളക്- 2

ഉപ്പ്- ആവശ്യത്തിന്

എണ്ണ

തയ്യാറാക്കുന്നവിധം

ഉഴുന്ന് 1മണിക്കൂറോളം വെള്ളത്തിൽ കുതിർത്തു വെക്കുക. ശേഷം ഇത് മിക്സിയിൽ അരച്ചെടുക്കുക. അരച്ച മാവ് ഒരു പത്രത്തിലേക്കിട്ട് അരിപ്പൊടി ചേർത്ത് നന്നായി മിക്സ് ചെയ്യുക.

ഇത് ഒരു അഞ്ചോ ആറോ മണിക്കൂർ പുളിക്കാനായി മാറ്റിവെക്കണം. നന്നായി പുളിച്ച മാവിലേക്ക് ഒരു ഉള്ളിയുടെ പകുതി നേരിയതായി അരിഞ്ഞത്, കുരുമുളക് ചതച്ചത്, സാമ്പാർപൊടി, ഇഞ്ചി നുറുക്കിയത്, പച്ചമുളക്, കറിവേപ്പില നീളത്തിലരിഞ്ഞത്,ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.

അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വെച്ച് അതിലേക്ക് നന്നായി മുങ്ങിപ്പൊരിയാനാവശ്യമായ എണ്ണയൊഴിക്കുക. ശേഷം മറ്റൊരു പാത്രത്തിൽ കുറച്ചു വെള്ളമെടുത്ത് കൈ അതിൽ നനച്ച് ഒരുരുള മാവ് കയ്യിൽ വെച്ച് ഉഴുന്നുവടയുടെ ഷേപ്പ് ആക്കിയെടുക്കുക.

ഇത് ചൂടായ എണ്ണയിലേക്കിട്ട് ശേഷം തിരിച്ചും മറിച്ചുമിട്ട് പൊരിച്ചെടുക്കാം. പുറം ഭാഗം നല്ല ക്രിസ്പിയും ഉൾഭാഗം നല്ല സോഫ്റ്റും ആയിട്ടുള്ള പെർഫെക്ട് ഉഴുന്നുവട തയ്യാർ.

#Let's #prepare #uzhunnuvada #with #tea #today

Next TV

Related Stories
#Nairoast | എന്നും ദോശ കഴിച്ച് മടുത്തോ? ഒരു സ്‌പെഷ്യല്‍ നെയ്‌റോസ്റ്റ് ഉണ്ടാക്കിനോക്കൂ

Dec 20, 2024 10:33 PM

#Nairoast | എന്നും ദോശ കഴിച്ച് മടുത്തോ? ഒരു സ്‌പെഷ്യല്‍ നെയ്‌റോസ്റ്റ് ഉണ്ടാക്കിനോക്കൂ

ബ്രേക്ക്ഫാസ്റ്റ് ഒന്ന് മാറ്റിപ്പിടിച്ചാലോ...ഇന്ന് ഒരു സ്‌പെഷ്യല്‍ നെയ്‌റോസ്റ്റ്...

Read More >>
#kappapuzukku | ആഹാ...! നല്ല മുളകിട്ട മീൻ കറിക്കൊപ്പം കഴിക്കാൻ നല്ല നാടൻ കപ്പപ്പുഴുക്ക് തയാറാക്കിയാലോ

Dec 19, 2024 09:41 PM

#kappapuzukku | ആഹാ...! നല്ല മുളകിട്ട മീൻ കറിക്കൊപ്പം കഴിക്കാൻ നല്ല നാടൻ കപ്പപ്പുഴുക്ക് തയാറാക്കിയാലോ

വൈകുന്നേരത്തെ ചായക്ക് കഴിക്കാൻ ഇനി ഒന്നുമില്ലെന്ന വിഷമം...

Read More >>
#dosha | ഇന്ന്  സിൽക്ക് ദോശ മതി ...ഉണ്ടാക്കാം എളുപ്പത്തിൽ

Dec 19, 2024 07:21 AM

#dosha | ഇന്ന് സിൽക്ക് ദോശ മതി ...ഉണ്ടാക്കാം എളുപ്പത്തിൽ

ഏറെ വ്യത്യസ്തമായ സിൽക്ക് ദോശ അല്ലെങ്കിൽ ടിഷ്യു പേപ്പർ ദോശ...

Read More >>
 #pakkavada | നാലുമണി പലഹാരത്തിന് നല്ല ചൂട് പക്കാവട ആയാലോ? വെറും പത്ത് മിനിറ്റിനുള്ളിൽ തയാറാക്കാം

Dec 15, 2024 10:10 PM

#pakkavada | നാലുമണി പലഹാരത്തിന് നല്ല ചൂട് പക്കാവട ആയാലോ? വെറും പത്ത് മിനിറ്റിനുള്ളിൽ തയാറാക്കാം

വെറും പത്ത് മിനിറ്റിനുള്ളിൽ നാല് മണിക്ക് ചായക്ക് ഒരു ഉഗ്രൻ പക്കാവട...

Read More >>
#pidi | ക്രിസ്മസ് സ്പെഷ്യൽ പിടി തയ്യാറാക്കി നോക്കാം

Dec 14, 2024 09:30 PM

#pidi | ക്രിസ്മസ് സ്പെഷ്യൽ പിടി തയ്യാറാക്കി നോക്കാം

ക്രിസ്മസ് എന്നാൽ രുചികരമായ വിഭവങ്ങളുടെ ആഘോഷം കൂടിയാണ്....

Read More >>
Top Stories