#dosha | ഇന്ന് സിൽക്ക് ദോശ മതി ...ഉണ്ടാക്കാം എളുപ്പത്തിൽ

#dosha | ഇന്ന്  സിൽക്ക് ദോശ മതി ...ഉണ്ടാക്കാം എളുപ്പത്തിൽ
Dec 19, 2024 07:21 AM | By Susmitha Surendran

(truevisionnews.com) ദോശകൾ പലതരത്തിലുണ്ട്. എന്നാൽ ഇന്ന് ഏറെ വ്യത്യസ്തമായ സിൽക്ക് ദോശ അല്ലെങ്കിൽ ടിഷ്യു പേപ്പർ ദോശ തയാറാക്കിയാലോ?

ചേരുവകൾ

ജീരകശാല അരി - ഒരു കപ്പ് ( ബസ്മതി അരിയോ മറ്റേതെങ്കിലും പച്ചരിയോ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്)

തേങ്ങാപ്പാൽ - ഒന്നര കപ്പ്

മുട്ട - ഒരെണ്ണം

ഉപ്പ് - ആവശ്യത്തിന്

വെള്ളം - ഒന്നര കപ്പ്

തയാറാക്കുന്ന വിധം

ജീരകശാല അരി കഴുകിയതിനു ശേഷം ഒരുമണിക്കൂർ വെള്ളത്തിൽ കുതിർത്തു വെയ്ക്കുക. ഇനി അതിലേക്കു ഒരു മുട്ട പൊട്ടിച്ചത്, ഒന്നര കപ്പ് തേങ്ങാപാൽ, മുക്കാൽ ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കാം.

ആവശ്യത്തിന് വെള്ളമൊഴിച്ചു അരച്ച മാവ് അയവുള്ളതാക്കണം. ഇനി ചൂടായ പാനിലേക്കു മാവ് കോരിയൊഴിച്ചു വൃത്താകൃതിയിൽ ചുറ്റിച്ചെടുക്കാം.

അടുപ്പ് മീഡിയം തീയിലേക്ക് മാറ്റാനും മറക്കരുത്. രണ്ടു മിനിട്ടു മൂടിവെച്ചു ദോശ പാകമായി കഴിയുമ്പോൾ അടുപ്പിൽ നിന്നും മാറ്റാവുന്നതാണ്. ചിക്കനോ മട്ടനോ മുട്ടക്കറിയോ എന്തിനൊപ്പവും ഈ ദോശ അതീവ രുചികരമാണ്.

#Silk #Dosa #enough #for #today #recipe

Next TV

Related Stories
Top Stories