(truevisionnews.com ) മുരിങ്ങയ്ക്ക കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ അറിയാം...
പ്രതിരോധശേഷി കൂട്ടാൻ
മുരിങ്ങയ്ക്കയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അണുബാധകളെ ചെറുക്കാൻ സഹായിക്കുന്നു. ഇതിന് ആൻറി ബാക്ടീരിയൽ ഗുണങ്ങളുമുണ്ട്.
ജലദോഷം, ചുമ, പനി എന്നീ രോഗങ്ങൾ പെട്ടെന്ന് പിടിപെടുന്നതിൽ നിന്നും സംരക്ഷണം നൽകുന്നു ഇത്. പതിവായി മുരിങ്ങയ്ക്ക കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നല്ലൊരു ശീലമാണ്.
പ്രത്യേകിച്ച് തണുപ്പ് അധികമുള്ള ശൈത്യകാലങ്ങളിൽ. ജീവിതശൈലീ രോഗങ്ങളെ തടയാൻ ഇത് മികച്ച രീതിയിൽ സഹായിക്കും.
രക്തത്തെ ശുദ്ധീകരിക്കുന്നു
മുരിങ്ങയ്ക്കയിൽ രക്തത്തെ ശുദ്ധീകരിക്കുന്നതിനുള്ള സവിശേഷ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അതുമാത്രമല്ല ഇതൊരു ആൻറിബയോട്ടിക് ഏജന്റായി പ്രവർത്തിക്കുകയും ചെയ്യുന്നു.
മുരിങ്ങയിലയും മുരിങ്ങയ്ക്കയും പതിവായി കഴിക്കുന്നത് ശരീരത്തിലെ രക്തചംക്രമണം ക്രമീകരിക്കാനും മികച്ചതാക്കി മാറ്റാനും സഹായിക്കുന്നു.
ലൈംഗികശേഷി ഉയർത്താൻ
പുരുഷ ലൈംഗികശേഷി ഉയർത്തുന്നതിന് ഉത്തമമായ ഒന്നാണ് മുരിങ്ങയ്ക്കയും മുരിങ്ങ ഇലകളും.
മുരിങ്ങ വിഭവങ്ങൾ കൂടുതലായി കഴിക്കുന്നത് ഉദ്ധാരണക്കുറവിനുള്ള പരിഹാരമാണെന്ന് പറയപ്പെടുന്നു. ലൈംഗിക തൃഷ്ണകൾ വർദ്ധിപ്പിക്കാനായി മുരിങ്ങയില ജ്യൂസ് കുടിക്കുന്നതും ഫലപ്രദമാണ്.
അസ്ഥികളെ ശക്തിപ്പെടുത്തുന്നു
മുരിങ്ങയ്ക്ക ഏറ്റവും വിലയേറിയ ആരോഗ്യ ഗുണം ഉള്ളവയാണ്. ഇതിൽ ഉയർന്ന അളവിൽ കാൽസ്യം, അയൺ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് എല്ലുകളെ ശക്തിപ്പെടുത്താനും അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടാതിരിക്കാനുമെല്ലാം സഹായിക്കുന്നു.
പ്രായമാകുമ്പോൾ എല്ലുകളിലും മറ്റും ഉണ്ടാകുന്ന ബലക്ഷയത്തെ കുറയ്ക്കുവാനായി മുരിങ്ങയില ചേർത്ത ഭക്ഷണപാനീയങ്ങൾ കൂടുതൽ കഴിക്കേണ്ടത് അത്യാവശ്യമാണ്.
#Does #drumsticks #help #increase #sex #drive?