( www.truevisionnews.com ) അധികമായാൽ അമൃതും വിഷം എന്ന് കേട്ടിട്ടില്ലേ.. അതുപോലെ പരിധിയിലധികം കഴിച്ചാൽ ചില പോഷകഗുണമുള്ള ഭക്ഷണങ്ങളും നമ്മുടെ ശരീരത്തിന് പണി തരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അനാരോഗ്യകരമായ ഭക്ഷണം എന്ന് കേൾക്കുമ്പോൾ പുറത്തു നിന്ന് വാങ്ങുന്ന ഭക്ഷണ സാധനങ്ങൾ, ജങ്ക്ഫുഡ് എന്നിവയാണ് ഇതിൽ ഉൾപ്പെടുക എന്നാണ് നമ്മുടെ ചിന്ത.
പക്ഷെ ആരോഗ്യത്തെ പിന്തുണയ്ക്കാൻ നമ്മൾ കഴിക്കുന്ന പല ഭക്ഷണങ്ങളും അധികമായാൽ പ്രശ്‌നമാണ്. ഇത്തരത്തിൽ അധികമായാൽ അമൃതും വിഷം എന്ന പ്രയോഗത്തെ അന്വർത്ഥമാക്കുന്ന ചില ഭക്ഷണ സാധനങ്ങൾ എന്തൊക്കെ എന്ന് നോക്കാം. ക്രൂസിഫെറസ് പച്ചക്കറികൾ എന്ന് കേൾക്കുമ്പോൾ ഇത് നമ്മൾക്ക് കേട്ട് പരിചയം പോലും ഇല്ലല്ലോ.. പിന്നെന്തിന് പേടിക്കണം എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?
.gif)

കാബേജ്, കോളിഫ്‌ളവർ, ബ്രക്കോളി തുടങ്ങിയ പച്ചക്കറികളെ ഒന്നിച്ച് വിളിക്കുന്ന പേരാണ് ക്രൂസിഫെറസ് പച്ചക്കറികൾ എന്ന്. ക്രൂസിഫെറസ് പച്ചക്കറികളുടെ ഗുണത്തെക്കുറിച്ച് നമ്മൾ വളരെയധികം കേട്ടിട്ടുണ്ട്. ഫൈബർ, വിറ്റാമിൻ, മിനറലുകൾ, ആന്റി ഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുള്ള പച്ചക്കറികളാണ് ക്രൂസിഫെറസുകൾ. ആവശ്യത്തിന് കഴിക്കാമെങ്കിലും അമിതമായാൽ പണി കിട്ടുമെന്നത് ഓർമയിൽ സൂക്ഷിക്കുക.
ക്രൂസിഫെറസ് പച്ചക്കറികളിൽ ധാരാളം അടങ്ങിയിട്ടുള്ള പദാർത്ഥമാണ് ഗോയിട്രോജൻ. തൈറോയിഡ് ഹോർമോണിന്റെ പ്രവർത്തനങ്ങളിൽ വ്യതിചലനമുണ്ടാക്കാൻ ഗോയിട്രോജന് കഴിയും. അതിനാൽ ക്രൂസിഫെറസ് പച്ചക്കറികളിൽ നിന്ന് ശരീരത്തിലേക്കെത്തുന്ന ഗോയിട്രോജൻ തൈറോയി ഹോർമോണുകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു.
healthy foods that can turn harmful In excess
