---
title: "പിള്ളേരായാൽ ഇങ്ങനെ വേണം; കളഞ്ഞു കിട്ടിയ ഐഫോണ്‍ അധ്യാപികയെ ഏല്‍പ്പിച്ച് വിദ്യാര്‍ത്ഥികള്‍"
english_title: "Students return stolen iPhone to teacher in Thrissur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306098/students-return-stolen-iphone-to-teacher-in-thrissur"
published_at: "2025-08-02T16:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688dea12b7b17_iphone.jpg"
keywords: []
---

# പിള്ളേരായാൽ ഇങ്ങനെ വേണം; കളഞ്ഞു കിട്ടിയ ഐഫോണ്‍ അധ്യാപികയെ ഏല്‍പ്പിച്ച് വിദ്യാര്‍ത്ഥികള്‍

> **Lead Summary:** **തൃശ്ശൂര്‍:([www.truevisionnews.com**] കളഞ്ഞു കിട്ടിയ ഐഫോണ്‍ അധ്യാപികയെ ഏല്‍പ്പിച്ച് വിദ്യാര്‍ത്ഥികള്‍. തൃശ്ശൂരിലാണ് സംഭവം. പളളിയില്‍ നിന്ന് വെളളിയാഴ്ച നിസ്‌കാരം കഴിഞ്ഞു വന്ന കുട്ടികള്‍ക്കാണ് റോഡരികില്‍ നിന്ന് ഫോണ്‍ കളഞ്ഞു കിട്ടിയത്. വന്നേരി എച്ച് എസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ സയാന്‍, സൈനു ആബിദ് എന്നീ വിദ്യാർത്ഥികൾക്കാണ് ഫോൺ ലഭിച്ചത്. ഫോൺ കൈയ്യിൽ കിട്ടിയയുടനെ വിദ്യാർത്ഥികൾ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ വി സന്ധ്യയെ ഏൽപ്പിക്കുകയായിരുന്നു.

## Article Content

**തൃശ്ശൂര്‍:([www.truevisionnews.com**] കളഞ്ഞു കിട്ടിയ ഐഫോണ്‍ അധ്യാപികയെ ഏല്‍പ്പിച്ച് വിദ്യാര്‍ത്ഥികള്‍. തൃശ്ശൂരിലാണ് സംഭവം. പളളിയില്‍ നിന്ന് വെളളിയാഴ്ച നിസ്‌കാരം കഴിഞ്ഞു വന്ന കുട്ടികള്‍ക്കാണ് റോഡരികില്‍ നിന്ന് ഫോണ്‍ കളഞ്ഞു കിട്ടിയത്. വന്നേരി എച്ച് എസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ സയാന്‍, സൈനു ആബിദ് എന്നീ വിദ്യാർത്ഥികൾക്കാണ് ഫോൺ ലഭിച്ചത്. ഫോൺ കൈയ്യിൽ കിട്ടിയയുടനെ വിദ്യാർത്ഥികൾ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ വി സന്ധ്യയെ ഏൽപ്പിക്കുകയായിരുന്നു.

മാറഞ്ചേരി സ്വദേശി ഫാസിലിന്റെ ഭാര്യ ഹർഷാനയുടെ ഫോണാണ് വഴിയിൽ നഷ്ടപ്പെട്ടത്. ഫോൺ കാണാതായത് മുതൽ വിളിച്ച് നോക്കിയിരുന്നെങ്കിലും ആരും കോൾ എടുത്തില്ല. ഇതിന് പിന്നാലെ ഇവർ പൊലീസിൽ പരാതി നൽകിയിരുന്നു. കുട്ടികൾ ഫോൺ സ്കൂളിൽ ഏൽപ്പിച്ചതിനു ശേഷമാണ് ഫർഷാനയുടെ കോൾ എടുക്കുന്നത്. സ്കൂളിൽ എത്തിയ ഇവർക്ക് പ്രധാനാധ്യാപിക വി ഇന്ദുവിന്റെ സാന്നിധ്യത്തിൽ ഫോൺ കൈമാറി.

മറ്റൊരു സംഭവത്തിൽ ആലപ്പുഴയിൽ മാടക്കട ഉടമയുടെ സത്യസന്ധതയിൽ പണവും മറ്റ് രേഖകളും അടങ്ങുന്ന പേഴ്സ് യുവാവിന് തിരികെ ലഭിച്ചിരുന്നു. പുളിക്കീഴ് ഇന്ദ്രപ്രസ്ഥ ഹോട്ടലിന് സമീപമായി മാടക്കട നടത്തുന്ന നിരണം വടക്കുംഭാഗം കിഴക്കും മുറിയിൽ വീട്ടിൽ വി.ജെ ചാക്കോ ആണ് തൻ്റെ കടയ്ക്ക് മുമ്പിലെ റോഡിരികിൽ കളഞ്ഞു കിട്ടിയ പേഴ്സ് ഉടമയ്ക്ക് മടക്കി നൽകിയത്.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 മണിയോടെ ആണ് മാന്നാർ കുരട്ടിക്കാട് സ്വദേശി നിഹാലിന്റെ 12220 രൂപയും അധാറും, ലൈസൻസും മറ്റ് രേഖകളും അടങ്ങുന്ന പേഴ്സ് ചാക്കോയ്ക്ക് ലഭിച്ചത്. ഒരു മണിക്കൂറോളം നേരം ഉടമയെത്തുന്നതും കാത്തിരുന്നു. ആരെയും കാണാതെ വന്നതോടെ വീട്ടിലെത്തി മകൾ അനിതയെ പേഴ്സ് ഏൽപ്പിച്ചു. തുടർന്ന് ആധാർ കാർഡിൽ നിന്നും ലഭിച്ച അഡ്രസിന്റെ അടിസ്ഥാനത്തിൽ അനിത കുരട്ടിക്കാടുള്ള സുഹൃത്തിന് വിവരങ്ങൾ കൈമാറി. ഈ വിവരങ്ങൾ സുഹൃത്ത് മാന്നാറിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ടു. രാത്രിയോടെ നിഹാലിന്റെ വിളിയെത്തി.

തുടർന്ന് വ്യാഴാഴ്ച രാവിലെ 10 മണിയോടെ പുളിക്കീഴ് പോലീസ് സ്റ്റേഷനിൽ എത്തി പേഴ്സ് കൈമാറി. പുളിക്കീഴിലുള്ള സ്വകാര്യ കോളേജിൽ ഡിഗ്രി വിദ്യാർഥിയായ നിഹാൽ ബൈക്കിൽ വീട്ടിലേക്ക് മടങ്ങും വഴി പാന്റിന്റെ പോക്കറ്റിൽ നിന്നും പേഴ്സ് റോഡിൽ വീഴുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306098/students-return-stolen-iphone-to-teacher-in-thrissur)