---
title: "വടകര മടപ്പള്ളി കോളേജില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകനെതിരെ കേസെടുത്ത് ചോമ്പാല പൊലീസ്"
english_title: "Sexual assault on female student at Madappally College Vadakara Chombala police register case against college teacher"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306105/sexual-assault-on-female-student-at-madappally-college-vadakara-chombala-police-register-case-against-college-teacher"
published_at: "2025-08-02T16:49:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688df4ad504f6_UIYIYU.jpg"
keywords: []
---

# വടകര മടപ്പള്ളി കോളേജില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകനെതിരെ കേസെടുത്ത് ചോമ്പാല പൊലീസ്

> **Lead Summary:** **കോഴിക്കോട് (വടകര) ( **[www.truevisionnews.com]** ) ** ലൈംഗികാതിക്രമപരാതിയില്‍ കോളേജ് അധ്യാപകനെതിരെ കോഴിക്കോട് ചോമ്പാല പൊലീസ് കേസെടുത്തു. നിലവില്‍ എറണാകുളം മഹാരാജാസ് കോളേജ് ചരിത്ര വിഭാഗം അസോ .പ്രൊഫസറായ ജിനീഷ് പിഎസിനെതിരെയൊണ് കേസ്. വടകര മടപ്പള്ളി കോളേജില്‍ അധ്യാപകനായിരിക്കുമ്പോഴാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്.

## Article Content

**കോഴിക്കോട് (വടകര) ( **[www.truevisionnews.com]** ) ** ലൈംഗികാതിക്രമപരാതിയില്‍ കോളേജ് അധ്യാപകനെതിരെ കോഴിക്കോട് ചോമ്പാല പൊലീസ് കേസെടുത്തു. നിലവില്‍ എറണാകുളം മഹാരാജാസ് കോളേജ് ചരിത്ര വിഭാഗം അസോ .പ്രൊഫസറായ ജിനീഷ് പിഎസിനെതിരെയൊണ് കേസ്. വടകര മടപ്പള്ളി കോളേജില്‍ അധ്യാപകനായിരിക്കുമ്പോഴാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്.

മടപ്പള്ളി കോളേജില്‍ വിദ്യാര്‍ത്ഥിനിയായിരിക്കേ അധ്യാപകനില്‍ നിന്നും നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഈയിടെ തുറന്നു പറച്ചില്‍ നടത്തിയ യുവതി തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. എകെജിസിടിയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റ് കൂടിയായിരുന്ന ജീനീഷ് പിഎസിന് അടുത്തകാലത്താണ് മഹാരാജാസിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല.

ഇന്ത്യയിൽ ലൈംഗിക അതിക്രമങ്ങൾ തടയാനും കുറ്റവാളികളെ ശിക്ഷിക്കാനും ശക്തമായ നിയമങ്ങളുണ്ട്.

ഇന്ത്യൻ ശിക്ഷാ നിയമം (IPC): ബലാത്സംഗം, ലൈംഗിക പീഡനം തുടങ്ങിയ കുറ്റങ്ങൾക്ക് ഐ.പി.സി.യിലെ വിവിധ വകുപ്പുകൾ പ്രകാരം കഠിനമായ ശിക്ഷകൾ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

പോക്‌സോ നിയമം 2012 (POCSO Act): 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയാൻ പ്രത്യേകമായി രൂപീകരിച്ച നിയമമാണിത്. ഈ നിയമം പ്രകാരം കുട്ടികളുടെ സമ്മതം സാധുവായ ഒന്നായി കണക്കാക്കില്ല.

ലൈംഗിക അതിക്രമത്തിന് ഇരയായ ഒരാൾക്ക് നിയമപരവും മാനസികവുമായ പിന്തുണ ആവശ്യമാണ്.

പോലീസ്: അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകാം.

നിയമസഹായം: അഭിഭാഷകരുടെ സഹായം തേടാം.

കൗൺസിലിംഗ്/മാനസികാരോഗ്യ പിന്തുണ: ഇത്തരം അനുഭവങ്ങൾ ഇരകളിൽ വലിയ മാനസികാഘാതങ്ങൾ ഉണ്ടാക്കാം. അതിനാൽ വിദഗ്ദ്ധരുടെ കൗൺസിലിംഗ് സഹായകമാകും.

വനിതാ ഹെൽപ്പ് ലൈൻ/ചൈൽഡ് ലൈൻ: സ്ത്രീകൾക്ക് 1091, കുട്ടികൾക്ക് 1098 എന്നീ നമ്പറുകളിൽ വിളിച്ച് സഹായം തേടാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306105/sexual-assault-on-female-student-at-madappally-college-vadakara-chombala-police-register-case-against-college-teacher)