( www.truevisionnews.com) വീട്ടിലെ തൊടിയിലും പറമ്പിലും സുലഭമായി കാണപ്പെടുന്ന ഒരു ചെടിയാണ് ചെമ്പരത്തി. ചെമ്പരത്തിയുടെ. ഔഷധ ഗുണങ്ങൾ ഏറെയാണ്. നമ്മുടെ കയ്യെത്തും ദൂരത്ത് ലഭിക്കുന്ന ചെമ്പരത്തിയ്ക്ക് നാം പലപ്പോഴും ഒരു വിലയും നല്‍കാറില്ല. ഇത് മുടിക്ക് ബലവും ആരോഗ്യവും കറുത്ത നിറവും നല്‍കുന്നു. മുടിയുടെ ആരോഗ്യത്തിന് ചെമ്പരത്തി ഏതെല്ലാം രീതിയിൽ ഉപയോഗിക്കാമെന്ന് നോക്കാം...
ചെമ്പരത്തി എണ്ണ
ചെമ്പരത്തി എണ്ണ ഉപയോഗിക്കുന്നത് മുടിയുടെ കട്ടി കൂട്ടാനും കറുപ്പ് കൂട്ടാനും സഹായകമാകുന്നു. ആദ്യം ചെമ്പരത്തിയുടെ പൂക്കളും ഇലകളും ഉണക്കി പൊടിക്കുക. ഒരു കപ്പ് വെളിച്ചെണ്ണയിൽ ഈ പൊടി ചേർത്ത് ചെറുതീയിൽ ചൂടാക്കുക. ചൂടാക്കിയ ശേഷം തണുക്കാൻ അനുവദിക്കുക. ഈ എണ്ണ ഒരു കുപ്പിയിൽ സൂക്ഷിക്കുക. ഈ എണ്ണ ഉപയോഗിച്ച് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ തലയോട്ടിയിൽ മസ്സാജ് ചെയ്യുന്നത് മുടി വളർച്ചയെ സഹായിക്കുകയും മുടികൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യും. രാത്രി ഉറങ്ങുന്നതിന് മുൻപ് എണ്ണ പുരട്ടി രാവിലെ കഴുകിക്കളയുന്നത് കൂടുതൽ ഫലപ്രദമാണ്.
.gif)

ചെമ്പരത്തി താളി
മുടി കൊഴിച്ചിൽ തടയാൻ കടയിൽ നിന്ന് പല മരുന്നുകളും മറ്റ് പല പൊടിക്കൈകളും ആളുകൾ പരീക്ഷിക്കാറുണ്ട്. എന്നാൽ മുടി കൊഴിച്ചിൽ തടയാൻ ഏറ്റവും ഫലപ്രദമായ ഒരു മാർഗമാണ് ചെമ്പരത്തി താളി. ആവശ്യത്തിന് ചെമ്പരത്തി പൂക്കളും ഇലകളും എടുക്കുക.ശേഷം ഇവ കുറച്ച് വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് തലയോട്ടിയിലും മുടിയിലും നന്നായി തേച്ചുപിടിപ്പിക്കുക. മുപ്പത് മുതൽ നാൽപ്പത്തിയഞ്ച് മിനിറ്റ് വരെ തേച്ചുപിടിപ്പിച്ച ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് ചെയ്യുന്നത് നല്ല ഫലം നൽകും.
ചെമ്പരത്തിയും നെല്ലിക്കയും
മുടികൊഴിച്ചിൽ വരാനുള്ള പ്രധാന കാരണം താരൻ ആണ്. താരനെ അകറ്റിയത് ഒരു പരിധിവരെ മുടിയെ സംരക്ഷിക്കാം. ചെമ്പരത്തിയും നെല്ലിക്കയും താരന്‍ പോവാനുള്ള ഏറ്റവും നല്ല പ്രതിവിധിയാണ്. നെല്ലിക്കയുടെ ജ്യൂസും അല്‍പം ചെമ്പരത്തിയുടെ പള്‍പ്പും തേര്‍ത്ത് തലയില്‍ പുരട്ടിയാല്‍ മുടിയുടെ സ്വാഭാവിക നിറം വരികയും താരന്‍ അകറ്റാനും ഇത് സഹായിക്കും.
ചെമ്പരത്തിയും തൈരും
മുടികൊഴിച്ചിൽ തടയാനുള്ള മറ്റൊരു മാർഗമാണ് ചെമ്പരത്തി ചെമ്പരത്തിയും തൈരും ഉപയോഗിക്കുന്നത്. പൂക്കളും ഇലകളും അരച്ച് പേസ്റ്റ് ആക്കുക. ഇതിലേക്ക് രണ്ട് മുതൽ മൂന്ന് ടേബിൾസ്പൂൺ തൈര് ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും പുരട്ടി 30 മിനിറ്റിന് ശേഷം കഴുകിക്കളയുക. തൈര് മുടിക്ക് കണ്ടീഷനിംഗ് നൽകാനും താരൻ കുറയ്ക്കാനും സഹായിക്കും
ചെമ്പരത്തിയുടെ ഗുണങ്ങൾ:
മുടികൊഴിച്ചിൽ കുറയ്ക്കുന്നു: ചെമ്പരത്തിയിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ മുടിക്ക് പോഷണം നൽകുകയും മുടി വേരുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
മുടി വളർച്ച: രക്തയോട്ടം വർദ്ധിപ്പിച്ച് പുതിയ മുടിയിഴകൾ വളരാൻ സഹായിക്കുന്നു.
അകാല നര തടയുന്നു: മുടിയുടെ സ്വാഭാവിക നിറം നിലനിർത്താൻ സഹായിക്കും.
താരൻ കുറയ്ക്കുന്നു: ചെമ്പരത്തിക്ക് ആന്റിഫംഗൽ ഗുണങ്ങളുണ്ട്, ഇത് താരൻ നിയന്ത്രിക്കാൻ സഹായിക്കും.
പ്രകൃതിയുടെ ഈ അത്ഭുത മരുന്ന് ഉപയോഗിച്ച് നിങ്ങളുടെ മുടിയെ സംരക്ഷിക്കുകയും ആരോഗ്യമുള്ളതാക്കുകയും ചെയ്യാം.
Hibiscus can be used for hair growth
