(truevisionnews.com) എന്നും രാവിലെ ഉറക്കമുണർന്ന ഉടൻതന്നെ മുഖം കഴുകുന്ന ശീലം പലർക്കുമുണ്ട്. തണുത്ത വെള്ളത്തിലാണ് ഒട്ടുമിക്കപേരും മുഖം കഴുകുന്നത്. ഇതിനുപകരം ഐസ് വെള്ളമാക്കിയാൽ ചർമ്മത്തിന് ഗുണം നൽകും.
രാവിലെ ഉണർന്നെഴുന്നേറ്റശേഷം ഐസ് വെള്ളത്തിൽ മുഖം കഴുകുന്നതോ അല്ലെങ്കിൽ ഐസ് ക്യൂബ്സ് ഉപയോഗിച്ച് മുഖം വൃത്തിയാക്കുന്നതോ ചർമ്മത്തിന് ഏറെ നല്ലതാണ്.
മുഖത്തെ ക്ഷീണം പെട്ടെന്ന് മാറ്റാനും ചർമ്മത്തിന് ചെറുപ്പം നിലനിർത്താനും മുഖത്തെ അഴുക്കുകൾ നീക്കം ചെയ്യാനും ഐസ് വെള്ളം സഹായിക്കും. രാവിലെ ഉറക്കമുണരുമ്പോൾ മുഖവും കൺതടങ്ങളും ക്ഷീണം മൂലം വീർത്തിരിക്കാറുണ്ട്. ഐസ് വെള്ളം ഉപയോഗിച്ച് മുഖം കഴുകിയാൽ ഇത് പെട്ടെന്ന് മാറിക്കിട്ടും.
ചർമ്മത്തിലെ സുഷിരങ്ങളിൽ അഴുക്ക് അടിഞ്ഞുകൂടാറുണ്ട്. ഇത് പതിയെ സുഷിരങ്ങൾ അടച്ച് മുഖക്കുരുവിന് കാരണമാകും. ഐസ് വെള്ളത്തിൽ മുഖം കഴുകുന്നത് അഴുക്കുകൾ നീക്കം ചെയ്ത് ചർമ സുഷിരം തുറക്കാൻ സഹായിക്കും.
തണുത്ത വെള്ളം ചർമ്മത്തിലെ രക്തചംക്രമണത്തെ ഉത്തേജിപ്പിക്കുന്നു. മെച്ചപ്പെട്ട രക്തചംക്രമണം ചർമ്മകോശങ്ങളിലേക്ക് ഓക്‌സിജനും പോഷകങ്ങളും നൽകുന്നു.
അവയുടെ മൊത്തത്തിലുള്ള ആരോഗ്യം വർധിപ്പിക്കുന്നു. കണ്ണിനു താഴെയുള്ള കറുത്ത പാടുകൾ കുറയ്ക്കുന്നു. കണ്ണിന് താഴെയുള്ള ഭാഗം തിളക്കമുള്ളതും കൂടുതൽ നവോന്മേഷപ്രദവുമാക്കുന്നു.
ചർമ്മത്തിലെ വരകളും ചുളിവുകളും തടഞ്ഞ് ചർമ്മത്തിന് ചെറുപ്പം നിലനിർത്താൻ സഹായിക്കുന്നു. ചർമ്മത്തിലെ പാടുകൾ നീക്കം ചെയ്യാനും സഹായിക്കും.
ഐസ് ട്രീറ്റെമന്റുകൾക്ക് വിവിധ ഗുണങ്ങൾ നൽകാൻ കഴിയുമെങ്കിലും, അവ എല്ലാവർക്കും പ്രത്യേകിച്ച് സെൻസിറ്റീവ് ചർമ്മമോ ചില രോഗാവസ്ഥകളോ ഉള്ളവർക്ക് അനുയോജ്യമാകണമെന്നില്ല. ചർമ്മത്തിന് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ഐസ് കട്ടകളോ തണുത്ത വെള്ളമോ സുരക്ഷിതമായി ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്.
#Washing #your #face #with #ice #water #can #add #shine