(truevisionnews.com) മനസിനും ശരീരത്തിനും ഉന്മേഷവും ഉണർവും നൽകാൻ സെക്സിന് കഴിയും. പലപ്പോഴും സമ്മർദത്തെ അകറ്റാനും സെക്സ് സഹായിക്കും. എന്നാൽ, ദിവസവും ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ ശരീരത്തിന് സംഭവിക്കുന്നത് എന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?.
മാനസിക സമ്മര്‍ദ്ദം, വിഷാദ രോഗം, ശാരീരിക ആരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങി ഗുരുതരമായ പല അവസ്ഥകളും ഒഴിവാക്കുന്നതിന് ഒഴിവാക്കുന്നതിന് സെക്‌സ് സഹായിക്കും
മാനസിക സമ്മർദ്ദം കൃത്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ശരീരത്തിൽ എൻഡോർഫിൻ, ഓക്സിടോസിൻ ഹോർമോണുകളുടെ ഉത്പാദനത്തിന് സഹായിക്കും.
സന്തോഷത്തിന്റേയും ആഹ്ളാദത്തിന്റേയും ഹോർമോൺ എന്ന് വിശേഷിക്കപ്പെടുന്നതാണ് ഓക്സിടോസിൻ. ഓക്സിടോസിന്റെ അളവ് വർധിപ്പിക്കുന്നതിലൂടെ മാനസിക സമ്മർദ്ദം കുറക്കാൻ സാധിക്കും.
ഹൃദ്രോഗം കൃത്യമായ സെക്സ് കൊണ്ട് ശരീരത്തിലെ ഹോർമോൺ ഉത്പാദനവും രക്തപ്രവാഹവും ക്രമപ്പെടുത്താൻ സഹായിക്കും. നല്ലൊരു വ്യായാമം കൂടിയാണ് സെക്സ്.
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നിങ്ങളുടെ ഹൃദയമിടിപ്പ് വർധിപ്പിക്കുകയും പേശികൾക്ക് വ്യായാമവും നൽകുന്നു. ഈസ്ട്രജൻ, ടെസ്റ്റോസ്റ്റിറോൺ ഹോർമോണുകളുടെ അളവ് നിയന്ത്രിക്കാൻ സെക്സിലൂടെ സാധിക്കും.
ആഴ്ച്ചയിൽ രണ്ടു തവണയെങ്കിലും സെക്സിൽ ഏർപ്പെടുന്നവർക്ക് 50 ശതമാനം ഹൃദ്രോഹ സാധ്യത കുറവാണെന്ന് പഠനങ്ങൾ പറയുന്നു.
#What #happens #body #you #have #sex #every #day!