#pakkavada | നാലുമണി പലഹാരത്തിന് നല്ല ചൂട് പക്കാവട ആയാലോ? വെറും പത്ത് മിനിറ്റിനുള്ളിൽ തയാറാക്കാം

 #pakkavada | നാലുമണി പലഹാരത്തിന് നല്ല ചൂട് പക്കാവട ആയാലോ? വെറും പത്ത് മിനിറ്റിനുള്ളിൽ തയാറാക്കാം
Dec 15, 2024 10:10 PM | By Jain Rosviya

(truevisionnews.com) വെറും പത്ത് മിനിറ്റിനുള്ളിൽ നാല് മണിക്ക് ചായക്ക് ഒരു ഉഗ്രൻ പക്കാവട ആയാലോ

ആവശ്യമായവ

സവാള - 1

ഇഞ്ചി - ഒരു കഷ്ണം

പച്ചമുളക് - 2

കറിവേപ്പില - 1 തണ്ട്

കടലമാവ് - അര കപ്പ്

അരിപ്പൊടി - 1 ടേബിൾസ്പൂൺ

മുളകുപൊടി - 1 ടീസ്പൂൺ

മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ

സോഡാപ്പൊടി - ഒരു നുള്ള്

ഉപ്പ് - ആവശ്യത്തിന്

വെള്ളം - ആവശ്യത്തിന്

എണ്ണ - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു ബൗളിൽ സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ അരിഞ്ഞത് ഇടുക. ശേഷം കടലമാവ്, അരിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, സോഡാപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.

ശേഷം കുറച്ച് വെള്ളം ഒഴിച്ച് ഇഡ്ഡലി മാവിന്റെ പരുവത്തിൽ മിക്സ് ചെയ്ത് എടുക്കുക. മിക്സ് ചെയ്തെടുത്ത മാവ് ഒരു സ്പൂൺ ഉപയോഗിച്ച് കുറച്ച് എടുത്ത് ചൂടായ എണ്ണയിൽ കുറച്ച് ഇട്ട് രണ്ട് വശവും നന്നായി ഗോൾഡൻ ബ്രൗൺ കളർ ആകുന്നത് വരെ വറുത്തെടുക്കുക.

ബാക്കിയുള്ള മാവ്‌ രണ്ട് മൂന്ന് പ്രാവശ്യമായി വറുത്തെടുക്കുക. രുചികരമായ പക്കവട റെഡി.


#pakkavada #prepared #just #ten #minutes

Next TV

Related Stories
കുട്ടികൾ ഇതിൽ മയങ്ങും....! സായാഹ്ന ചായകുടി ഇനി സൂപ്പറാക്കാം; നാവിൽ കൊതിയൂറും എഗ്ഗ് ലോലിപോപ്പ്

Jul 25, 2025 05:40 PM

കുട്ടികൾ ഇതിൽ മയങ്ങും....! സായാഹ്ന ചായകുടി ഇനി സൂപ്പറാക്കാം; നാവിൽ കൊതിയൂറും എഗ്ഗ് ലോലിപോപ്പ്

സായാഹ്ന ചായകുടി ഇനി സൂപ്പറാക്കാം! നാവിൽ കൊതിയൂറും എഗ്ഗ്...

Read More >>
Top Stories










//Truevisionall