(truevisionnews.com)ക്രിസ്മസ് വന്നെത്താൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രം. ക്രിസ്മസ് എന്നാൽ രുചികരമായ വിഭവങ്ങളുടെ ആഘോഷം കൂടിയാണ്. ക്രിസ്മസ് സ്പെഷ്യലായി പിടി തയ്യാറാക്കി നോക്കിയാലോ?
അവശ്യ സാധനങ്ങൾ
പുട്ടുപൊടി - രണ്ടു കപ്പ്
തേങ്ങ ചുരണ്ടിയത് - അര കപ്പ്
ജീരകം അരച്ചത് - ഒരു ടീസ്പൂൺ
വെളുത്തുള്ളി അരച്ചത് - ഒരു സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
തയാറാക്കും വിധം
പുട്ടുപൊടിയും തേങ്ങയും നന്നായി കൈകൊണ്ട് തിരുമ്മി യോജിപ്പിക്കുക. അതിലേക്ക് തിളച്ച വെള്ളം ഒഴിച്ച് ഉപ്പും ജീരകവും വെളുത്തുള്ളിയും ചേർത്ത് നന്നായി കുഴയ്ക്കുക.
കുഴച്ച മാവ് ചെറിയ ഉരുളകളാക്കുക. ഉരുളിയിൽ വെള്ളം വെട്ടിത്തിളയ്ക്കുമ്പോൾ പാകത്തിന് ഉപ്പും ചേർത്ത് ഉരുളകൾ ഇടുക.
നന്നായി വേവിച്ചെടുക്കുക. താറാവു റോസ്റ്റും ചേർത്ത് ആസ്വദിച്ച് കഴിക്കാവുന്ന വിഭവമാണ് പിടി.
#Let #prepare #Christmas #special #pidi