എല്ലാവർക്കും ഇഷ്ടപ്പെടുന്ന നടൻ വിഭവമാണ് പുട്ട്. ബ്രേക്ക്ഫാസ്റ്റിന് ഞൊടിയിടയില്‍ ബീറ്റ്‌റൂട്ട് പുട്ട് ഉണ്ടാക്കി നോക്കിയാലോ ?
അവശ്യ സാധനങ്ങൾ
ബീറ്റ്‌റൂട്ട് ഗ്രേറ്റ് ചെയ്‌തെടുത്തത് -മുക്കാൽ കപ്പ്
പുട്ടുപൊടി -ഒന്നര കപ്പ്
ഉപ്പ് -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഗ്രേറ്റ് ചെയ്‌തെടുത്ത ബീറ്റ്‌റൂട്ട് മിക്‌സിയില്‍ അരച്ചെടുക്കുക. ഇത് പുട്ടുപൊടിയും ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
ഒരു പുട്ടു മേക്കറിൽ അരച്ച തേങ്ങയും തയ്യാറാക്കിയ പുട്ടു പൊടിയും ലെയർ ആയി നിറയ്ക്കുക.
പുട്ട് സ്റ്റീമറിൽ വെള്ളം തിളപ്പിച്ച്, പുട്ട് മേക്കർ അതിന് മുകളിൽ വെച്ച് 5 മുതൽ 6 മിനിറ്റ് വരെ ആവിയിൽ വേവിക്കുക. രുചികരവും ആരോഗ്യകരവുമായ ബീറ്റ്റൂട്ട് പുട്ട് ആസ്വദിക്കാം.
#Beetroot #Putt #prepared #breakfast #just #ten #minutes