(truevisionnews.com) വീടുകളിലെ സ്ഥിരം വിഭവമാണ് കൊഴുക്കട്ട. അധിക ചേരുവകൾ ഇല്ലാതെ രുചികരമായി കൊഴുക്കട്ട തയാറാക്കിയാലോ
ആവശ്യമായ സാധങ്ങൾ
അരിപ്പൊടി
തേങ്ങ
പഞ്ചസാര
കപ്പലണ്ടി
നെയ്യ്
ഏലയ്ക്ക
ഉപ്പ്
തയാറാക്കുന്ന വിധം
ഇഡലി പാത്രം അടുപ്പില്‍ വച്ച് അല്പം നെയ്യൊഴിച്ച് അതിലേയ്ക്ക് ചുരണ്ടിയ തേങ്ങയും പഞ്ചസാരയും ചേര്‍ത്തു ഇളക്കി കൊടുക്കുക.
പഞ്ചസാരയൊക്കെ ഉരുകി തേങ്ങയിലെ വെള്ളം വറ്റുമ്പോള്‍ അതിലേയ്ക്ക് വറുത്തു തൊലി കളഞ്ഞു തരുതരുപ്പായി പൊടിച്ചു വച്ചിരിയ്ക്കുന്ന കപ്പലണ്ടിയും പൊടിച്ച ഏലയ്ക്കയും ചേര്‍ത്തു തണുക്കാന്‍ വയ്ക്കുക ഇത്ഫ്രി നേരത്തെ ഉണ്ടാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ കൊഴുക്കട്ട ഉണ്ടാക്കല്‍ എളുപ്പമാണ് .
ഇനി കൊഴുക്കട്ട ഉണ്ടാക്കാനുള്ള അരിപ്പൊടി ഉപ്പും തിളച്ച വെള്ളവും ചേര്‍ത്ത് കുഴച്ചെടുക്കുക. ഇത് കുറേശ്ശെ എടുത്തു പരത്തി നടുക്ക് ഫില്ലിംഗ് വച്ച് അടച്ചു ആവിയില്‍ വേവിച്ചെടുക്കുക.
#Kozhukatta #prepared #deliciously #without #additional #ingredients