(truevisionnews.com) വൈകുന്നേര ചായക്ക് രുചികരമായ ഇല അട തയ്യാറാക്കാം. വായിൽ വെള്ളമൂറുന്ന ഈ വിഭവം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
അരിപ്പൊടി - കാൽ കിലോ
തേങ്ങ ചിരകിയത് - അര മുറി
ശര്‍ക്കര - 200 ഗ്രാം
ഏലക്കാ പൊടിച്ചത്
പഞ്ചസാര - ആവശ്യമെങ്കിൽ
ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ പാകത്തിന് വെള്ളമെടുത്ത് ഒരു നുള്ള് ഉപ്പു ചേര്‍ത്തു തിളപ്പിയ്ക്കുക. വെള്ളം തിളയ്ക്കുമ്പോള്‍ തീയണച്ച് അരിപ്പൊടി കുറേശ്ശെ കുടഞ്ഞിട്ട് ഇളക്കി വയ്ക്കുക.
ചെറുചൂടോടെ, നല്ല മയത്തില്‍ കുഴച്ചെടുക്കുക. ശര്‍ക്കര പാനിയാക്കിഅരിച്ചെടുക്കുക. ചീനച്ചട്ടി ചൂടാകുമ്പോള്‍ ശര്‍ക്കരപ്പാനി അതിലൊഴിച്ച് നാളികേരം ചിരകിയതു ചേര്‍ത്ത് വെള്ളം വറ്റും വരെ വിളയിച്ചെടുക്കുക.
ഏലക്കാപ്പൊടിയും ചുക്കും ചേര്‍ക്കുക. അരിമാവ് ചെറിയ ഉരുളയാക്കി വാഴയിലയില്‍ പരത്തി ഒരു പകുതിയില്‍ വിളയിച്ചതു വച്ചു മടക്കി അപ്പച്ചെമ്പില്‍ വച്ചു പുഴുങ്ങിയെടുക്കുക.
#making #delicious #Ila #Ada #afternoon #tea