കോഴിക്കോട്: ( www.truevisionnews.com) കോഴിക്കോട് മീഞ്ചന്ത ആർട്സ് കോളേജിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു വീണ് വിദ്യാർത്ഥിക്ക് പരിക്ക്. മീഞ്ചന്ത ആർട്സ് കോളേജിലെ വിദ്യാർത്ഥി അഭിഷ്‌നക്കാണ് പരിക്കേറ്റത്. നരിക്കുനി സ്വദേശിനിയാണ്. ബസ് ഷെൽട്ടറിന്റെ തൂണുകൾ ദ്രവിച്ച അവസ്ഥയിലായിരുന്നു. ഷെൽട്ടറിന് മുകളിലായി പരസ്യ ഫ്ലക്സുകൾ സ്ഥാപിച്ചിരുന്നു.
ഇത് മാറ്റാനായി ഒരു തൊഴിലാളി കയറിയ സമയത്താണ് ഷെൽട്ടർ ഒന്നാകെ താഴേക്ക് പതിച്ചത്. ഇവിടെ ബസ് കാത്തുനിന്നിരുന്ന ഒരു പെൺകുട്ടിയ്ക്കാണ് പരിക്കേറ്റത്. കുട്ടിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് ചികിത്സക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബസ് കാത്ത് നിന്നിരുന്ന മറ്റുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
.gif)

student was injured when a bus waiting area near Meenchanta Arts College in Kozhikode collapsed
