കോട്ടയം: ( www.truevisionnews.com ) വൈക്കത്ത് വള്ളം മറിഞ്ഞ് അപകടത്തിൽ ഒരാളെ കാണാനില്ല. പാണാവള്ളി സ്വദേശി കണ്ണനെയാണ് കാണാതായത് . ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചു. അടിയൊഴുക്ക് തിരച്ചിലിനെ ദുഷ്കരമാക്കുന്നുണ്ട്. വള്ളത്തിൽ മുപ്പതോളം യാത്രക്കാരുണ്ടായിരുന്നു.
ബാക്കിയെല്ലാവരെയും രക്ഷപ്പെടുത്തി. മൂന്ന് പേരെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട് . പാണാവള്ളിയിൽ നിന്ന് കാട്ടിക്കുന്നിലെ മരണാനന്തര ചടങ്ങ് നടക്കുന്ന വീട്ടിലേക്ക് പോയ വള്ളമാണ് മറിഞ്ഞത്. ചെമ്പിനടുത്ത് തുരുത്തേൽ എന്ന സ്ഥലത്ത് മരണാനന്തര ചടങ്ങിൽ പങ്കെടുത്തതിനു ശേഷം മടങ്ങിയവരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്.
.gif)

കരയ്ക്ക് നിന്ന് അധികം ദൂരെ അല്ല വള്ളം മറിഞ്ഞത്. വേമ്പനാട്ട് കായലിലായിരുന്നു അപകടം. അപകടസമയത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. പലരും നീന്തിക്കയറിയാണ് രക്ഷപ്പെട്ടത്.
One person missing after boat capsizes in Vaikom
