#complaint | ടീച്ചർ ലീവെടുത്തത് വിദ്യാർത്ഥി മരിച്ചെന്ന് പറഞ്ഞ്; പരാതിയുമായി കുട്ടിയുടെ അച്ഛൻ, അധ്യാപികയ്ക്കെതിരെ നടപടി

#complaint | ടീച്ചർ ലീവെടുത്തത് വിദ്യാർത്ഥി മരിച്ചെന്ന് പറഞ്ഞ്; പരാതിയുമായി കുട്ടിയുടെ അച്ഛൻ, അധ്യാപികയ്ക്കെതിരെ നടപടി
Dec 4, 2024 01:41 PM | By Athira V

ഭോപ്പാൽ: ( www.truevisionnews.com) ജീവിച്ചിരിക്കുന്ന വിദ്യാർത്ഥി മരിച്ചെന്ന് പറഞ്ഞ് സ്കൂളിൽ നിന്ന് ലീവെടുത്ത അധ്യാപകനെ അധികൃതർ സസ്പെൻഡ് ചെയ്തു. മദ്ധ്യപ്രദേശിലെ മൗഗഞ്ച് ജില്ലിയിലാണ് സംഭവം. കുട്ടിയുടെ അച്ഛൻ പരാതി നൽകിയതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.

മൗഗഞ്ചിലെ ചിഗ്രിക ടോല എന്ന പ്രദേശത്തെ സർക്കാർ പ്രൈമറി സ്കൂൾ അധ്യാപകനായ ഹിരാലാൽ പട്ടേലിനെതിരെയാണ് നടപടി. ഹിരാലാൽ ഇക്കഴിഞ്ഞ നവംബർ 27ന് സ്കൂളിൽ നിന്ന് ലീവെടുത്തിരുന്നു.

കാരണമായി ഹാജർ രേഖകളിൽ രേഖപ്പെടുത്തിയിരുന്നതാവട്ടെ ഒരു വിദ്യാർത്ഥിയുടെ മരണവും. മൂന്നാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടി മരിച്ചുവെന്നും താൻ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ പോവുകയാണെന്നും പറഞ്ഞാണ് ഇയാൾ ലീവിന് അപേക്ഷിച്ചത്.

എന്നാൽ അധ്യാപകൻ ഇങ്ങനെ ലീവെടുത്ത വിവരം വിദ്യാർത്ഥിയുടെ പിതാവ് അറിഞ്ഞു. ഇതോടെയാണ് അദ്ദേഹം ജില്ലാ കളക്ടർക്ക് പരാതി നൽകുകായിയരുന്നു.

തന്റെ മകൻ പൂർണ ആരോഗ്യവാനായി ജീവിച്ചിരിക്കുന്നുണ്ടെന്നും ലീവെടുക്കാനായി പറഞ്ഞ കാരണം കളവാണെന്നും കുട്ടിയുടെ അച്ഛൻ കളക്ടറെ അറിയിച്ചു. തുടർന്നായിരുന്നു നടപടി. ആരോപണം വിധേയനായ അധ്യാപകനെ സസ്പെൻഡ് ചെയ്കിട്ടുണ്ടെന്നും തുടരന്വേഷണത്തിന് ഉത്തരവിട്ടതായും മൗഗഞ്ച് ജില്ലാ കളക്ടർ അജയ് ശ്രീവാസ്തവ പറഞ്ഞു.

#teacher #took #leave #saying #student #dead #child's #father #filed #complaint #action #taken #against #teacher

Next TV

Related Stories
#beefbanned | ബീഫ് നിരോധനം; ഹോട്ടലുകളിലും പൊതുപരിപാടികളിലും ബീഫ് ഉപയോഗം പൂര്‍ണമായി വിലക്കി അസം സർക്കാർ

Dec 4, 2024 07:58 PM

#beefbanned | ബീഫ് നിരോധനം; ഹോട്ടലുകളിലും പൊതുപരിപാടികളിലും ബീഫ് ഉപയോഗം പൂര്‍ണമായി വിലക്കി അസം സർക്കാർ

ഹിന്ദു, ജൈന, സിഖ് പുണ്യ സ്ഥലങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും സമീപത്ത് പശുക്കളെ കശാപ്പുചെയ്യുന്നതും ബീഫ് വില്‍ക്കുന്നതും 2021ലെ അസം കന്നുകാലി സംരക്ഷണ...

Read More >>
#accident | നിർത്തിയിട്ട ലോറിക്ക് പിന്നിലേക്ക് ജീപ്പിടിച്ച് അപകടം,  മൂന്ന് പേർക്ക് ദാരുണാന്ത്യം

Dec 4, 2024 03:56 PM

#accident | നിർത്തിയിട്ട ലോറിക്ക് പിന്നിലേക്ക് ജീപ്പിടിച്ച് അപകടം, മൂന്ന് പേർക്ക് ദാരുണാന്ത്യം

ഇന്ന് പുലര്‍ച്ചെ വെല്ലൂരിന് സമീപത്തുള്ള കൊണവട്ടം എന്ന സ്ഥലത്ത് വെച്ചാണ് അപകടം...

Read More >>
#Complaint | പിരിച്ചുവിടുമെന്ന് ഭീഷണി; അധ്യാപികയെ മദ്യം കഴിക്കാനും സിഗരറ്റ് വലിക്കാനും നിർബന്ധിച്ച് പ്രിൻസിപ്പൽ, പരാതി

Dec 4, 2024 03:49 PM

#Complaint | പിരിച്ചുവിടുമെന്ന് ഭീഷണി; അധ്യാപികയെ മദ്യം കഴിക്കാനും സിഗരറ്റ് വലിക്കാനും നിർബന്ധിച്ച് പ്രിൻസിപ്പൽ, പരാതി

പ്രിൻസിപ്പൽ ക്ഷിതിജ് ജേക്കബിനെതിരെ ഖമാരിയ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അഡീഷനൽ എസ്പി സൂര്യകാന്ത് ശർമ്മ...

Read More >>
#CMRL | എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ സിഎംആർഎൽ ഹൈക്കോടതിയിൽ; അന്വേഷണം ചട്ടവിരുദ്ധമെന്ന് വാദം

Dec 4, 2024 03:14 PM

#CMRL | എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ സിഎംആർഎൽ ഹൈക്കോടതിയിൽ; അന്വേഷണം ചട്ടവിരുദ്ധമെന്ന് വാദം

സർക്കാർ അനുമതി നൽകിയാൽ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കുമെന്നും, രണ്ടാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്രത്തിന് നൽകുമെന്നും എസ്എഫ്ഐഒ...

Read More >>
#suicide | പരീക്ഷയിൽ ഉത്തരമെഴുതാൻ സാധിച്ചില്ല; എംബിബിഎസ് വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് ചാടി മരിച്ചു

Dec 4, 2024 03:04 PM

#suicide | പരീക്ഷയിൽ ഉത്തരമെഴുതാൻ സാധിച്ചില്ല; എംബിബിഎസ് വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് ചാടി മരിച്ചു

കോളേജിൽ പരീക്ഷ നടക്കുകയാണെന്നും രണ്ട് ദിവസം മുമ്പ് നടന്ന ഒരു പരീക്ഷയിൽ വേണ്ടത് പോലെ ഉത്തരമെഴുതാൻ സാധിച്ചില്ലെന്ന് രാഹുൽ സഹപാഠികളോട്...

Read More >>
Top Stories

Entertainment News