ചെന്നൈ: (truevisionnews.com) പ്രളയബാധിത പ്രദേശം സന്ദർശിക്കാനെത്തിയ തമിഴ്നാട് മന്ത്രിക്ക് നേരേ ചെളിയെറിഞ്ഞതിന് പിന്നിൽ ബിജെപി എന്ന് പൊലീസ് . മന്ത്രി പൊന്മുടിക്ക് നേരേ ചെളിയെറിഞ്ഞത് ,
വിഴുപ്പുറത്തെ ബിജെപി പ്രവർത്തകരായ വിജയറാണിയും രാമകൃഷ്മനുമാണെന്ന് പൊലീസ് പറഞ്ഞു . എന്നാൽ ഇവർക്കെതിരെ കേസെടുത്ത് വിഷയം വഷളാക്കേണ്ടെന്നാണ് ഡിഎംകെയിലെ ഭൂരിപക്ഷാഭിപ്രായം .
സംഭവം ഗൌരവമായി കാണുന്നില്ലെന്ന് പൊന്മുടി പ്രതികരിച്ചു. അതേസമയം മന്ത്രിയുടെ ദേഹത്ത് വീണ ചെളി, ഡിഎംകെ സർക്കാരിനുള്ള ജനത്തിന്‍റെ സർട്ടിഫിക്കേറ്റാണെന്ന് ബിജെപി നേതാവ് വാനതി ശ്രീനിവാസൻ പ്രതികരിച്ചു .
#BJP #behind #incident #throwing #mud #TamilNadu #minister #says #police