ലഖ്നൗ: (truevisionnews.com) ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത കാർ യാത്രികർ കനാലിൽ വീണു.
ഉത്തർപ്രദേശിലെ ബറേലി-പിലിഭിത് സംസ്ഥാന പാതയിലായിരുന്നു സംഭവം. വിവരം ലഭിച്ച ഉടൻ തന്നെ പൊലീസ് എത്തി ഇവരെ രക്ഷിച്ചു.
ദിവ്യാൻഷു സിംഗ് എന്നയാളും മറ്റ് രണ്ട് പേരും യാത്ര ചെയ്ത വാഹനമാണ് കനാലിൽ പതിച്ചത്.
വാഹനം ക്രെയിൻ ഉപയോഗിച്ച് പുറത്തെടുത്തു. വാഹനത്തിൽ ഉണ്ടായിരുന്ന ആർക്കും കാര്യമായ പരിക്കില്ല.
#car #passengers #who #traveled #looking #Google #map #fell #canal.