#founddead | കൊടുംക്രൂരത, എച്ച്ഐവി ബാധിതനായ 25കാരൻ മരിച്ച നിലയിൽ; ദേഹമാസകലം മുറിവുകൾ, സ്വകാര്യഭാഗം മുറിച്ചുമാറ്റി

#founddead | കൊടുംക്രൂരത, എച്ച്ഐവി ബാധിതനായ 25കാരൻ മരിച്ച നിലയിൽ; ദേഹമാസകലം മുറിവുകൾ, സ്വകാര്യഭാഗം മുറിച്ചുമാറ്റി
Dec 4, 2024 09:28 AM | By VIPIN P V

ദില്ലി: (www.truevisionnews.com) എച്ച്ഐവി ബാധിതനായ യുവാവിൻ്റെ മൃതദേഹം വികൃതമാക്കിയ നിലയിൽ കണ്ടെത്തി. ദില്ലിയിലെ പാലം വിഹാർ റെയിൽവേ സ്‌റ്റേഷന് സമീപമാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

ശരീരത്തിൽ കത്തി കൊണ്ട് നിരവധി മുറിവുകൾ ഏറ്റിട്ടുണ്ടെന്നും 25കാരൻ്റെ സ്വകാര്യഭാഗങ്ങൾ മുറിച്ചുമാറ്റിയ നിലയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഒരു വഴിയാത്രക്കാരനാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കാണുകയും അധികൃതരെ അറിയിക്കുകയും ചെയ്തത്. യുവാവിന്റെ ഫോണും സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു.

നവംബർ 25ന് ദ്വാരക സെക്ടർ 23 പൊലീസ് സ്റ്റേഷനിൽ ഫയൽ ചെയ്ത മിസ്സിംഗ് റിപ്പോർട്ട് പ്രകാരം ഇയാൾ ഒരു ഇ-കൊമേഴ്‌സ് കമ്പനിയിൽ എക്‌സിക്യൂട്ടീവായി ജോലി ചെയ്യുകയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഭാരമുള്ള കല്ലോ ഇഷ്ടികയോ ഉപയോഗിച്ച് യുവാവിന്റെ തലയിൽ അടിച്ചതായി ദില്ലി പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്തെ സിസിടിവി പരിശോധിച്ചതിൽ നിന്ന് യുവാവ് പാലം വിഹാർ റെയിൽവേ യാർഡിലേക്ക് പോകുന്നതിന്റെയും രണ്ട് പേർ പിന്തുടരുന്നതിന്റെയും ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

രണ്ട് പേരെയും പൊലീസ് ചോദ്യം ചെയ്‌തെങ്കിലും കൊലപാതകവുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം കണ്ടെത്താൻ സാധിച്ചില്ല.

അതേസമയം, യുവാവ് വിവാഹിതനാണെന്നും എച്ച്ഐവി പോസിറ്റീവ് ആണെന്നും കണ്ടെത്തിയിരുന്നു. യുവാവിന് ഒരു പുരുഷനുമായി ബന്ധമുണ്ടെന്ന് ഇയാളുടെ ഫോണിലെ ചാറ്റുകളിൽ നിന്ന് വ്യക്തമായി.

യുവാവ് സ്വവർഗാനുരാ​ഗിയാണെന്നതോ അല്ലെങ്കിൽ രോഗമോ ആകാം കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് സംശയിക്കുന്നത്. അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

#Brutality #HIV #positive #year #old #dead #Injuries #all #over #body #privateparts #cutoff

Next TV

Related Stories
#murder | പെൺസുഹൃത്തിനൊപ്പം കൂട്ടുകാരന്റെ വീട്ടിലെത്തിയ 17 കാരനെ മൂന്ന് പേർ ചേർന്ന് കുത്തിക്കൊന്നു

Jan 20, 2025 04:06 PM

#murder | പെൺസുഹൃത്തിനൊപ്പം കൂട്ടുകാരന്റെ വീട്ടിലെത്തിയ 17 കാരനെ മൂന്ന് പേർ ചേർന്ന് കുത്തിക്കൊന്നു

നെഞ്ചിൽ കത്തികുത്തിയിറങ്ങിയ 17 കാരൻ അപ്പോൾ തന്നെ മരിച്ചു. കൊലപ്പെടുത്തിയതിന് ശേഷം പ്രതികൾ ഓടി രക്ഷപെടുകയായിരുന്നുവെന്നും പൊലീസ്...

Read More >>
#murder | 50 രൂപയുടെ പേരില്‍ തര്‍ക്കം; സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ചശേഷം കഴുത്തുഞെരിച്ച് കൊന്നു, അറസ്റ്റ്

Jan 19, 2025 07:22 AM

#murder | 50 രൂപയുടെ പേരില്‍ തര്‍ക്കം; സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ചശേഷം കഴുത്തുഞെരിച്ച് കൊന്നു, അറസ്റ്റ്

രണ്ടുപേരും തമ്മില്‍ 50 രൂപയുടെ പേരിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു....

Read More >>
#murder | കഞ്ചാവ് വലിക്കുന്നത് ചോദ്യം ചെയ്തു; മത്സ്യത്തൊഴിലാളിയെ കൗമാരക്കാർ വെട്ടിക്കൊന്നു

Jan 17, 2025 02:27 PM

#murder | കഞ്ചാവ് വലിക്കുന്നത് ചോദ്യം ചെയ്തു; മത്സ്യത്തൊഴിലാളിയെ കൗമാരക്കാർ വെട്ടിക്കൊന്നു

കൊലപാതകവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത ഫിഷിങ് ഹാർബർ പൊലീസ് എട്ട് യുവാക്കളെ അറസ്റ്റ് ചെയ്തു....

Read More >>
#murder | അരുംകൊല, ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി; ഒരാൾ പൊലീസ് കസ്റ്റഡിയിൽ

Jan 16, 2025 07:38 PM

#murder | അരുംകൊല, ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി; ഒരാൾ പൊലീസ് കസ്റ്റഡിയിൽ

കൊലപാതക വിവരമറിഞ്ഞു വടക്കേക്കര പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ...

Read More >>
#murder | വിവാഹത്തിന് മൂന്ന് ദിവസം ബാക്കി, ഇഷ്ടമല്ലെന്ന് മകളുടെ വീഡിയോ; പൊലീസിനു മുന്നില്‍ വച്ച് വെടിവച്ച് കൊന്ന് അച്ഛന്‍

Jan 15, 2025 01:22 PM

#murder | വിവാഹത്തിന് മൂന്ന് ദിവസം ബാക്കി, ഇഷ്ടമല്ലെന്ന് മകളുടെ വീഡിയോ; പൊലീസിനു മുന്നില്‍ വച്ച് വെടിവച്ച് കൊന്ന് അച്ഛന്‍

വിവാഹം ഉറപ്പിച്ചിരുന്ന തനുവിന് മറ്റൊരു പ്രണയമുണ്ടായിരുന്നു. ഇത് വീട്ടുകാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നെങ്കിലും കടുത്ത എതിര്‍പ്പുകള്‍...

Read More >>
Top Stories